❝യൂറോ കപ്പിൽ സ്വീഡന്റെ കുതിപ്പിന് പിന്നിലെ ഫോഴ്‌സ് – ബെർഗ് ❞

യൂറോ 2020 ൽ നിരവധി ടീമുകളാണ് അപ്രതീക്ഷിത കുതിപ്പ് നടത്തി ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇടം നേടിയത്. ഗ്രൂപ്പ് ഘട്ടം മുതൽ പ്രീ ക്വാർട്ടർ വരെയുള്ള മത്സരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും സുന്ദരമായ ഫുട്ബോൾ കളിക്കുന്ന ടീം സ്കാൻഡിനേവിയൻ പാരമ്പര്യ ശക്തികളായ സ്വീഡനാണ്. ഹെൻറിക് ലാർസന്റെയും ,കെന്നത് ആൻഡേഴ്സന്റെയും ,മെൽബർഗിന്റെയും ,ആന്ദ്രേ സ്വെൻസന്റെയും ,ഇബ്രാഹിമോവിച്ചിന്റെയും പേര് കാക്കാൻ കഴിവുള്ളവരാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു സ്വീഡന്റെ യൂറോ കപ്പിലെ പ്രീ ക്വാർട്ടർ വരെയുള്ള പ്രയാണം.യൂറോയിൽ ഫുട്‌ബോൾ പ്രേമികൾ ചിലപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുക സ്വീഡൻ പുറത്ത് പോയതിനാൽ ആയിരിക്കും. പ്രീ ക്വാർട്ടറിൽ ഉക്രൈൻ പോരാട്ട വീര്യത്തിന് മുന്നിൽ അവസാന നിമിഷം വീണു പോയെങ്കിലും സുന്ദരഫുട്‌ബോൾ ആണ് സ്വീഡൻ കളിച്ചത്‌.അധിക സമയത്ത് ഡാനിയെൽസൺ ചുവപ്പ് കാർഡ് ലഭിച്ചതാണ് സ്വീഡന്റെ തോൽവിക്ക് വഴിവെച്ചത്.

കരുത്തരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് സ്വീഡൻ യൂറോ ക്യാമ്പയിൻ ആരംഭിക്കുന്നത്. സ്പെയിനിനെ പിടിച്ചു കെട്ടുന്ന പ്രകടനം തന്നെയാണ് സ്വീഡൻ മത്സരത്തിൽ പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ ഫോഴ്‌സ്ബെർഗിന്റെ പെനാൽറ്റി ഗോളിൽ പരാജയപെടുത്തിയ അവർ അവസാന മത്സരത്തിൽ പോളണ്ടിനെ കടുത്ത പോരാട്ടത്തിനൊടുവിൽ ഇഞ്ചുറി ടൈമിൽ ക്ലാസ്സെൻ നേടിയ ഗോളിനാണ് പരാജയപ്പെടുത്തിയത്. ഫോസ്‌ബെർഗിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സ്വീഡന്റെ ജയം.എന്നാൽ പ്രീ ക്വാർട്ടറിൽ യുക്രൈനിനു മുന്നിൽ കീഴടങ്ങാനായിരുന്നു സ്വീഡന്റെ വിധി.

സ്വീഡന്റെ ഈ കുതിപ്പിന് പിന്നിൽ മുഖ്യ പങ്കു വഹിച്ച താരമാണ് എമിൽ ഫോർസ്ബർഗ് എന്ന 29 കാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ. ടൂർണമെന്റിൽ സ്വീഡൻ നേടിയ അഞ്ചു ഗോളുകളിൽ നാലും നേടിയത് ആർ.ബി ലെപ്സിഗ് താരമായിരുന്നു.പലപ്പോഴും ഗോളുകൾക്ക് അപ്പുറം സ്വീഡിഷ് മധ്യനിര നിയന്ത്രിച്ച ആർ‌ബി ലീപ്സിഗ് പ്ലേമേക്കർ ഐസക്കിനൊപ്പം സ്വീഡിഷ് മുന്നേറ്റങ്ങൾക്ക് ശക്തി പകർന്നു. സ്വീഡന്റെ എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കമാവുന്നത് ഫോസ്‌ബെർഗിലൂടെയാണ്. യുക്രൈനെതിരെയുള്ള പ്രീ ക്വാർട്ടറിൽ ആദ്യ പകുതിയിൽ തന്നെ ഗോൾ നേടിയ രണ്ടാം പകുതിയിൽ ഫോസ്‌ബെർഗിന്റെ ഗോൾ എന്നുറച്ച രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടിമടങ്ങുകയും ചെയ്തു .ഈ ഷോട്ടുകൾ മത്സരഗതിയിൽ ഏറെ നിർണായകമായി.


ടൂണമെന്റിൽ ഇതുവരെയുള്ള മത്സരങ്ങൾ പരിശോധിക്കുമ്പോൾ യൂറോയിലെ താരമാണ്‌ ഫോസ്‌ബെർഗിനെ കണക്കാക്കുന്നത്. യൂറോ കപ്പിൽ നാല് ഗോൾ നേടുന്ന ആദ്യ സ്വീഡിഷ് താരം കൂടിയാണ് ഫോഴ്‌സ്ബെർഗ്. 1994 ലെ വേൾഡ് കപ്പിൽ പ്രധാന ടൂർണമെന്റിൽ തുടർച്ചയായ മൂന്നു ഗോളുകൾ നേടിയ കെന്നത് ആന്ഡേഴ്സണ് ശേഷം മൂന്നു ഗോൾ നെടുങ്കൻ ആദ്യ താരം കൂടിയാണ് ഈ പത്തം നമ്പറുകാരൻ. ബുദ്ധിപരമായ നീക്കങ്ങൾകൊണ്ട് കൂടുതൽ സ്പേസ് സൃഷ്ടിക്കുന്ന ഫോഴ്‌സ് ബെർഗ് പന്ത് കൊണ്ട് ഇപ്പോഴും ഇരു വിങ്ങുകളിലൂടെ മുന്നേറുകയും ചെയ്യും. ഗോൾ നേടുന്നതോടൊപ്പം ഗോൾ അവസരം ഒരുക്കാനും പ്ലെ മേക്കർ മിടുക്കു കാണിക്കുന്നുണ്ട്.

2015 മുതൽ ബുണ്ടസ് ലീഗയിൽ ലൈപ്സിഗിന് വേണ്ടി കളിക്കുനന് ഫോഴ്‌സ് ബെർഗ് 214 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ നേടിയിട്ടുണ്ട്. 2014 മുതൽ സ്വീഡിഷ് ദേശീയ ടീമിന്റെ ഭാഗമായ ഫോഴ്‌സ് ബെർഗ് അവർക്കായി 62 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. 2016 യൂറോ കപ്പിലും 2018 ലോകകപ്പിലും ദേശീയ ടീമിനായി ജേഴ്സി അണിഞ്ഞു. 2018 റഷ്യ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ ഫോഴ്‌സ് ബെർഗ് നേടിയ ഗോളിന് പരാജയപെടുത്തിയാണ് സ്വീഡൻ ക്വാർട്ടറിലേക്ക് മുന്നേറിയത്.