❝അന്തരാഷ്ട്ര 🏆⚽ഫുട്ബോളിൽ 💪🔥നിന്നും വിരമിച്ചതിനു ശേഷം വീണ്ടും😍✌️തിരിച്ചെത്തുന്നു തന്റെ 41 ആം വയസ്സിൽ ലോകകപ്പ് കളിക്കാൻ❞

പ്രായം വെറും രണ്ടക്കങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുന്ന താരമാണ് സ്വീഡിഷ് ഫുട്ബോൾ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഈ പ്രായത്തിലും തന്റെ കളി മികവിന് ഒരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം പുറത്തടുക്കുന്നത്. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച് സ്വീഡിഷ് താരം തന്റെ 39 ആം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങി വരികയാണ്.

എസി മിലൻ താരത്തിന്റെ മടങ്ങിവരവ് മാസങ്ങളായി ചർച്ചയിലാണെങ്കിലും റിപ്പോർട്ടുകൾ പ്രകാരം സ്വീഡിഷ് ഫുട്ബോൾ ഫെഡറേഷൻ (എസ്‌വി‌എഫ്‌എഫ്) ഇത് സ്ഥിരീകരിച്ചിട്ടില്ല.യൂറോ 2016 ന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഇബ്രാഹിമോവിച്ച് 112 മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ നേടിയിട്ടുണ്ട്.2018 ലോകകപ്പിനുള്ള സ്വീഡൻ ടീമിൽ അംഗമാകാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചെങ്കിലും റഷ്യയിൽ നടന്ന ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ആ വർഷം ലോക കപ്പിൽ സ്വീഡൻ ക്വാർട്ടർ ഫൈനലിലെത്തി.

ക്ലബ് തലത്തിൽ തുടരുന്ന മിന്നുന്ന ഫോമിന്റെ അടിസ്ഥാനത്തിൽ ഈ മാസം തുടങ്ങുന്ന ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ സ്‌ട്രൈക്കറെ ഉൾപ്പെടുത്തും എന്നാണ് സ്വീഡിഷ് ഔട്ട്ലെറ്റ് ഫോട്ട്ബോൾ ഡിറെക്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. യോഗ്യത മത്സരങ്ങളിൽ ഈ മാസം സ്വീഡൻ ജോർജിയയെയും കൊസോവോയെയും നേരിടും കൂടാതെ എസ്റ്റോണിയയ്‌ക്കെതിരെയും സൗഹൃദ മത്സരവും കളിക്കുന്നുണ്ട്. “സ്ലാറ്റനുമായുള്ള സംഭാഷണം തുടരുകയാണ്,” എസ്‌വി‌എഫ്‌എഫ് വക്താവ് ജാക്കോബ് കകേംബോ ആൻഡേഴ്സൺ ശനിയാഴ്ച എ‌എഫ്‌പിയോട് പറഞ്ഞു, ജോർജിയയ്ക്കും കൊസോവോയ്ക്കുമെതിരായ ഒരു ലോകകപ്പ് യോഗ്യതാ മത്സരങ്ങളും എസ്റ്റോണിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ടീമിനെയും മാർച്ച് 16 നു പ്രഖ്യാപിക്കുമെന്ന് പറഞ്ഞു .

നിലവിൽ പരിക്കേറ്റ ഇബ്രാഹിമോവിച്ചിന് യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള ആദ്യ പാദം നഷ്ടമാകുമെങ്കിലും മാർച്ച് 16 ന് അടുത്ത സ്വീഡൻ ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ സീസണിൽ എസി മിലാന് വേണ്ടി 14 സെറി എ മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്. 25 ന് ആതിഥേയരായ ജോർജിയക്കെതിരെയും 28 ന് കൊസോവക്കെതിരെയുമാണ് സ്വീഡന്റെ മത്സരങ്ങൾ.

എല്ലാം ശരിയാണെങ്കിൽ, സ്വീഡന്റെ എക്കാലത്തെയും മികച്ച സ്കോററും മുൻ ക്യാപ്റ്റനുമായ സ്ലാട്ടൻ യൂറോ 2020 ലും ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിലും സ്വീഡിഷ് ജേഴ്സിയിൽ കാണാൻ സാധിക്കും. യൂറോയ്ക്ക് യോഗ്യത നേടിയ ജാൻ ആൻഡേഴ്സൺ പരിശീലിപ്പിച്ച സ്വീഡന്റെ ആദ്യ മത്സരം ജൂൺ 14 ന് ബിൽബാവോയിൽ സ്പെയിനിനെതിരെയാണ്.