❝ ലോക ചാമ്പ്യന്മാരെ 🇫🇷👋 നാട്ടിലേക്ക്
അയച്ചു സ്വിസ്സ് 💪🇨🇭 പോരാളികൾ
ക്വാർട്ടർ 💪🏆 ഫൈനലിൽപ്രവേശിച്ചു ❞

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി സ്വിറ്റ്സർലാണ്ട് യൂറോ കപ്പിന്റെ ക്വാർട്ടറിൽ ഇടം പിടിച്ചു. കടുത്ത പോരാട്ടത്തിനൊടുവിൽ നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് സ്വിറ്റ്സർലാണ്ട് മത്സരം വിജയിച്ചത് . നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില ആയത്തോടു കൂടിയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് എത്തിയത്. ഷൂട്ട് ഔട്ടിൽ അവസാന കിക്കെടുത്ത എംബപ്പേയുടെ ഷോട്ട് സ്വിസ് ഗോൾ കീപ്പർ തടഞ്ഞിട്ട് വിജയം സമ്മാനിച്ചു. ഒരു ക്ലാസ്സിക്‌ മത്സരത്തിന്റെ എല്ലാ ചേരുവകളും നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് സ്വിസ് ടീം ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തിയത്. കൈവിട്ടു പോയ മത്സരം അവസാന നിമിഷം തിരിച്ചു പിടിച്ചാണ് സ്വിസ് ടീം ക്വാർട്ടറിൽ ഇടം പിടിച്ചത്.

ഫ്രാൻസിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫ്രാൻസിന് മുന്നിലെത്താൻ അവസരം ഉണ്ടായിരുന്നു. രണ്ടാം മിനുട്ടിൽ അന്റോയ്ൻ ഗ്രിസ്മാൻ എടുത്ത കോർണറിൽ നിന്നും റാഫേൽ വരാനെയുടെ ക്ലോസെ റേഞ്ച് ഹെഡ്ഡർ ക്രോസ് ബാറിന് മുകളിലൂടെ പോയി. ലെഫ്റ്റ് ബാക്ക് റിക്കാർഡോ റോഡ്രിഗസിലൂടെ സ്വിറ്റ്സർലൻഡും ഫ്രാൻസ് പ്രതിരോധ നിരയെ പരീക്ഷിച്ചു. റിക്കാർഡോ റോഡ്രിഗസിന്റെ അളന്നു മുറിച്ച ക്രോസ്സുകൾ ഫ്രാൻസ് ബോക്സിൽ വന്നു കൊണ്ടിരുന്നു. കൈലിയൻ എംബപ്പേ തന്റെ വേഗത കൊണ്ട് സ്വിസ് ബോക്സലിലേക്ക് മുന്നേറി പോകുന്നുണ്ടെങ്കിലും ലക്ഷ്യത്തിലെത്താൻ മാത്രംസാധിച്ചില്ല. 15 ആം മിനുട്ടിൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് സ്വിസ് ടീം ആദ്യ ഗോൾ നേടി. ഇടതു വിങ്ങിൽ നിന്നും സ്റ്റീവൻ സുബർ കൊടുത്ത മനോഹരമായ ലോഫ്റ്റഡ് ക്രോസ് തകർപ്പൻ ഒരു ഹെഡ്ഡറിലൂടെ ഹാരിസ് സെഫെറോവിക് ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിനെ മറികടന്നു വലയിലാക്കി.

27 ആം മിനുട്ടിൽ ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുതെ എംബപ്പേക്ക് ലക്‌ഷ്യം കാണാൻ സാധിച്ചില്ല. രണ്ടു മിനുട്ടിനു ശേഷം ബോക്സിന്റെ അരികിൽ നിന്ന് അഡ്രിയൻ റാബിയോട്ട് തൊടുത്ത മികച്ചൊരു ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പുറത്തേക്ക് പോയി. 31 ആം മിനുട്ടിൽ ഫ്രീ കിക്കിൽ നിന്ന് സ്വിസ് താരം ബ്രെൽ എംബോളോ ഉയർന്നു ചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പുറത്തേക്ക് പോയി. സമനില ഗോളിനായി ഫ്രാൻസ് മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധത്തെ മറികടക്കാനായില്ല. ബെൻസിമക്കും എംബാപ്പക്കും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചു.

രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചു തന്നെയാണ് ഫ്രാൻസ് ഇറങ്ങിയത്. മുന്നേറ്റ നിരയിൽ കൂടുതൽ ശക്തി പകരാൻ ക്ലെമന്റ് ലെങ്‌ലെറ്റിനു പകരം കിംഗ്സ്ലി കോമാൻ രംഗത്തെത്തി. 55 ആം മിനുട്ടിൽ സ്വിസ് ടീമിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ റിക്കാർഡോ റോഡ്രിഗസ് എടുതെ കിക്ക് മികച്ചൊരു രക്ഷപെടാത്തിലൂടെ ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് ഫ്രാൻസിന്റെ രക്ഷകനായി. രണ്ടു ഗോൾ ലീടക്കാനുള്ള സ്വിസ് ടീമിന്റെ ശ്രമം വിഫലമായി. പിന്നീട് ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്ന ഫ്രാൻസ് കൈലിയൻ എംബപ്പേയിലൂടെ സമനില പിടിക്കുമെന്നു തോന്നിച്ചു. എന്നാൽ പോഗ്ബയുടെ പാസിൽ നിന്നും താരത്തിന്റെ ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

എന്നാൽ തൊട്ടടുത്ത മിനുട്ടിൽ തന്നെ കരീം ബെൻസെമയിലൂടെ ഫ്രാൻസ് സമനില നേടി. കൈലിയൻ എംബപ്പേയുടെ പാസിൽ നിന്നും ഗോൾകീപ്പർ കബളിപ്പിച്ച് മികച്ചൊരു ഫിനിഷിംഗിലൂടെ ബെൻസിമ വല കുലുക്കി. തൊട്ടടുത്ത മിനുട്ടിൽ തന്നെ ഫ്രാൻസ് ലീഡ് നേടി. ആന്റോയ്ൻ ഗ്രിസ്മാൻ കെസെടുത്ത പാസിൽ നിന്നും ഹെഡ്ഡറിലൂടെ ബെൻസിമ തന്നെയാണ് സ്വിസ് വല ചലിപ്പിച്ചത്. ഗോൾ നേടിയതോടെ ഫ്രാൻസ് മത്സരത്തിന്റെ നിയന്ത്രണമേ ഏറ്റെടുത്തു. പോൾ പോഗ്ബ നിരന്തരം മുന്നേറ്റ നിരക്ക് അവസരങ്ങൾ ഒരുക്കി കൊടുത്തു കൊണ്ടിരുന്നു. എന്നാൽ 75 ആം മിനുട്ടിൽ ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളിലൂടെ പോഗ്ബ ഫ്രാൻസിന്റെ സ്കോർ 3 -1 ആക്കി ഉയർത്തി. ബോക്സിനു പുറത്തു നിന്നും പോഗ്ബയുടെ വലം കാൽ ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾ കീപ്പർ യാൻ സോമറിന്റെ മുഴു നീളൻ ഡൈവിനെ മറികടന്ന് പോസ്റ്റിന്റെ വലത് കോണിലേക്ക്അടിച്ചു കയറ്റി.

തട്ടടുത്ത മിനുട്ടിൽ കിംഗ്സ്ലി കോമാന്റെ ലോങ്ങ് റേഞ്ച് ഷോട്ട് ഗോൾ കീപ്പർ അനായാസം കൈപ്പിടിയിലൊതുക്കി. എന്നാൽ 81 ആം മിനുട്ടിൽ നേടിയ ഗോളിലൂടെ സ്വിസ് മത്സരത്തിലേക്ക് തിരിച്ചു വന്നു. വലതു വിങ്ങിൽ നിന്നും കെവിൻ എംബാബുവിൽ നിന്ന് സമർത്ഥമായ ലോഫ്റ്റഡ് ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ ഹാരിസ് സെഫെറോവിക് ഫ്രഞ്ച് വല കുലുക്കി. മിനുറ്റുകൾക്കകം ഫ്രഞ്ച് താരം റബിയൊട്ടിന്റെ ഒരു ലോങ്ങ് റേഞ്ച് ഷോട്ട് ബാറിന് മുകളിലൂടെ പോയി. 85 ആം മിനുട്ടിൽ സ്വിസ് ഗോൾ നേടി ഒപ്പമെത്തിയെങ്കിലും ഓഫ്‌സൈഡ് കാരണം അനുവദിച്ചില്ല.

എന്നാൽ വിട്ടുകൊടുക്കാൻ തയായരല്ലാത്ത സ്വിസ് ടീം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ഫ്രാൻസിനെ ഞെട്ടിച്ചു സമനില പിടിച്ചു .ഫ്രഞ്ച് താരത്തിൽ നിന്നും പന്ത് തട്ടിയെടുത്ത ഗ്രാനിറ്റ് ഷാക്കയുടെ പാസിൽ നിന്നും ബോക്സിനു അരികിൽ നിന്നും മരിയോ ഗാവ്രനോവിച്ചിന്റെ തകർപ്പൻ ഷോട്ടിലൂടെ സ്കോർ 3 – 3 ആയി. കൈവിട്ടു പോകുമെന്ന് തോന്നിച്ച മത്സരം മികച്ച പൊറാട്ട് വീര്യത്തോടെയാണ് സ്വിസ് ടീം സമനിലയിലാക്കിയത്. ഇഞ്ചുറി ടൈമിൽ വിജയഗോൾ ഗോൾ നേടണ ഫ്രാൻസിന് അവസരം ലഭിച്ചു എന്നാൽ കിംഗ്സ്ലി കോമാന്റെ മികച്ചൊരു വലം കാൽ വോളി ക്രോസ് ബാറിൽ തട്ടി മടങ്ങിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും കരുതലോടെയായണ് തുടങ്ങിയത്. 95 ആം മിനുട്ടിൽ എക്സ്ട്രാ ടൈമിലെ ആദ്യ അവസരം ഫ്രാൻസിന് ലഭിച്ചു. പെനാൽറ്റി ഏരിയയ്ക്കുള്ളിൽ നിന്നും ലഭിച്ച പാസിൽ നിന്നും ബെഞ്ചമിൻ പവാർഡ് തൊടുത്ത ഷോട്ട് സ്വിസ് ഗോൾകീപ്പർ തട്ടിയകറ്റി. ഇടതു വിങ്ങിൽ പകരക്കാരനായി ഇറങ്ങിയ കിംഗ്സ്ലി കോമാൻ നിരന്തരം സ്വിസ് ഡിഫെൻസിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. 108 ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും കോമൻ കൊടുത്ത പാസിൽ നിന്നും എംബാപ്പയുടെ ഷോട്ട് പുറത്തേക് പോയി. തൊട്ടടുത്ത മിനുട്ടിൽ പോഗ്ബയുടെ പാസിൽ നിന്നും കെയ്‌ലിയൻ എംബപ്പേയുടെ ഇടം കാൽ ഷോട്ട് സൈഡ് നെറ്റിൽ തട്ടി മടങ്ങി. പകരക്കാരനായി ഇറങ്ങി പരിക്കേറ്റ കോമാണ് പകരം മാർക്കസ് തുറാം പിച്ചിലിറങ്ങി.

എക്സ്ട്രാ ടൈമിൽ ഗോൾ നേടുന്നതിനേക്കാൾ ഗോൾ വഴങ്ങാതിരിക്കാനാണ് ഇരു ടീമുകളും ശ്രദ്ധ കൊടുത്തത്. 118 ആം മിനുട്ടിൽ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും ഒലിവർ ഗിറൗഡിന്റെ ഹെഡ്ഡർ ഗോൾ കീപ്പറുടെ കയ്യിലേക്കായിരുന്നു. 120 ആം മിനുട്ടിൽ സ്വിസ് ടീമിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഷക്കയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തത് കൊണ്ട് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.

ഷൂട്ട് ഔട്ടിൽ ആദ്യ കിക്കെടുത്ത സ്വിസ് താരം മരിയോ ഗാവ്രനോവിച്ച് ലോറിസിനെ കീഴടക്കി സ്കോർ 1 -0 ആക്കി. ഫ്രാൻസിന് വേണ്ടി പോഗ്ബ സ്കോർ 1 -1 ആക്കി. രണ്ടാം കിക്ക് ഗോളാക്കി ഫാബിയൻ ഷാർ സ്വിസ് ടീമിനെ മുന്നിലെത്തിച്ചു. ഒലിവർ ഗിറൗഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. മാനുവൽ അകാൻജി സ്വിറ്റ്സർലൻഡിനെ വീണ്ടും മുന്നിലെത്തിച്ചു. മാർക്കസ് തുറാം ഫ്രാൻസിനെ ഒപ്പമെത്തിച്ചു. നാലാം കിക്കെടുത്ത വർഗാസിസ്ന്റെ ഷോട്ട് ലോറീസിന്റ് കയ്യിൽ തട്ടി വലയിൽ കയറി സ്വിസ് മുന്നിലെത്തി.പ്രെസ്‌നെൽ കിംപെംബെ വീണ്ടും ഫ്രാൻസിനെ ഒപ്പമെത്തിച്ചു. അഞ്ചാം കിക്കെടുതെ അഡ്മിർ മെഹ്മദി സ്വിസ് ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ അഞ്ച കിക്കെടുസ്ഥ എംബാപ്പയുടെ ഷോട്ട് ഗോൾ കീപ്പർ തടുത്തിട്ടതോടെ സ്വിസ് ടീം ക്വാർട്ടറിലെത്തി . ദുരന്ത നായകനായി മാറി എംബപ്പേ. ക്വാർട്ടറിൽ സ്പെയിൻ ആണ് സ്വിസ് ടീമിന്റെ എതിരാളികൾ.