ടി :20 ക്രിക്കറ്റിൽ ഇത്ര നേട്ടങ്ങളോ 😱ഈ റെക്കോർഡ് തകർക്കാനായി ആരും ശ്രമിക്കില്ല

ഇന്ന് ക്രിക്കറ്റ്‌ വളരെ അധികം വളർന്ന് കഴിഞ്ഞു. ക്രിക്കറ്റിന്റെ ഈ വകർച്ചക്ക് പ്രധാന കാരണങ്ങളിൽ ഒന്ന് ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റിന്റെ വരവാണ്. ഏറെ ആരാധകരും ഇന്ന് ഇഷ്ടപെടുന്നത് ടി :20 ക്രിക്കറ്റ്‌ മത്സരങ്ങൾ കാണുവാനാണ് എന്നതാണ് സത്യം. ടി :20 ക്രിക്കറ്റിന്റെ ചരിത്രം നമ്മൾ പരിശോധിച്ചാൽ ഏറെ രസകരവും ഒപ്പം ഞെട്ടിക്കുന്നതുമായ അനവധി റെക്കോർഡുകൾ നമുക്ക് തന്നെ കാണുവാനായി സാധിക്കും.2003 ജൂൺ 13 ന് ചെസ്റ്റർ-ലെ-സ്ട്രീറ്റിൽ ഡർഹാമും ഒപ്പം നോട്ടിംഗ്ഹാംഷെയറും തമ്മിലാണ് ആദ്യത്തെ ടി 20 ക്രിക്കറ്റ്‌ മത്സരം നടന്നത് .എന്നാൽ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച മത്സരമായിരുന്നു അത് . 2 വർഷത്തിന് ശേഷം ഓക്‌ലൻഡിൽ ഓസ്‌ട്രേലിയയും ന്യൂസീലാൻഡും തമ്മിലായിരുന്നു ആദ്യ അന്താരാഷ്ട്ര ടി :20 മത്സരം. ആ മത്സരത്തിന് ശേഷം ടി 20 ക്രിക്കറ്റിന്റെ പ്രാധാന്യം ലോകക്രിക്കറ്റിന് അതിവേഗം മനസ്സലാക്കുവാനായി സാധിച്ചു.ലോകത്തിലെ ഏറ്റവും വലിയ ടി 20 ലീഗായ ഐപിൽ പോലെ വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ ടി 20 ചാംപ്യൻഷിപ്പുകൾ നടക്കുന്നുണ്ട് . ടി 20 ക്രിക്കറ്റിന്റെ റേഞ്ച് ഓരോ ദിവസവും കൂടുമ്പോൾ വർധിക്കുന്നുണ്ട് എന്നതാണ് സത്യം. ടി :20 ക്രിക്കറ്റിലെ തന്നെ വളരെ ഏറെ തകർക്കാൻ പ്രയാസമുള്ള ചില റെക്കോർഡുകൾ പരിശോധിച്ചാൽ തന്നെ നമ്മുടെ ക്രിക്കറ്റ്‌ ലോകം ഞെട്ടും എന്നതാണ് സത്യം.

മികച്ച ബൗളിംഗ് പ്രകടനം :2019 ഓഗസ്റ്റിൽ പ്രശസ്തമായ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്‌ ടീം ലീസെസ്റ്റർഷെയറിനായി കളിക്കുന്ന പാർട്ട് ടൈം ഓഫ് സ്പിന്നർ കോളിൻ അക്കർമാൻ ഒരു മത്സരത്തിൽ വെറും 18 റൺസിന്‌ 7 വിക്കറ്റ് സ്വന്തമാക്കി അപൂർവ്വ നേട്ടത്തിലേക്ക്‌ എത്തി ടി 20യിൽ പക്ഷേ ഏഴ് വിക്കറ്റ് നേടാൻ ഒരു ബൗളർക്ക് 16 വര്ഷം വേണ്ടി വന്നത് അന്നും വളരെ അധികം ചർച്ചയായി മാറിയിരുന്നു. ഇന്നും ഈ റെക്കോഡ് മറികടക്കുവാൻ പക്ഷേ ആർക്കും സാധിച്ചിട്ടില്ല.

സൂപ്പർ ഓവർ മെയ്ഡൻ :കരീബിയൻ പ്രീമിയർ ലീഗ് 2014ലെ സീസണിൽ റെഡ് സ്റ്റീൽ ടീമിനെതിരെ ഗയാന ആമസോൺ വാരിയേഴ്സിന് വേണ്ടി സൂപ്പർ ഓവറിൽ സുനിൽ നരെയ്ൻ ഒരു റൺസ് പോലും വഴങ്ങാതെ 12 റൺസ് പ്രതിരോധിച്ചു. ഇന്നും ക്രിക്കറ്റ്‌ ലോകത്ത് ഇത്തരം ഒരു നേട്ടം മറ്റാരും സ്വന്തമാക്കിയിട്ടില്ല ഇനി ഏതേലും ബൗളർ ഈ ഒരു നേട്ടത്തിൽ എത്തുമോയെന്നതും വളരെ അധികം സംശയമാണ്. ക്രിക്കറ്റ്‌ ലോകത്തും ഇന്നും ഏറെ ചർച്ചാവിഷയമാണ് അന്നത്തെ വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഈ ഒരു സൂപ്പർ ഓവർ റെക്കോർഡ്.

ഏറ്റവും അധികം തോൽവി :ഇന്നും ക്രിക്കറ്റ്‌ പ്രേമികൾ മറക്കാത്ത ഒരു നാണക്കേടിന്റെ നേട്ടമാണ് ഇത് അന്ന് പാക്കിസ്ഥാനിലെ ദേശീയ ടി 20 കപ്പ് ടീമായിരുന്ന സിയാൽകോട്ട് സ്റ്റാലിയൻസ് നാല് വർഷത്തിനിടയിൽ (2006-2010) തുടർച്ചയായി 25 ടി 20 വിജയങ്ങൾ നേടി.എന്നാൽ തുടർച്ചയായ ഏറ്റവും കൂടുതൽ തോൽവികളുടെ റെക്കോർഡ് 2005 നും 2012 നും ഇടയിൽ തുടർച്ചയായ 27 മത്സരങ്ങളിൽ തോറ്റതിന്റെ കൂടി ഞെട്ടിക്കുന്ന റെക്കോർഡ് പാക്കിസ്ഥാൻ ടീം ക്വറ്റ ബിയേഴ്സിനുണ്ട്.

ഒരു ടി :20 ചാമ്പ്യൻഷിപ്പിൽ ഏറ്റവും അധികം റൺസ് :ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കുതിപ്പ് അനേകം അപൂർവ്വ റെക്കോർഡുകൾ കൊണ്ട് ഏറെ മനോഹരമാക്കി മാറ്റാറുള്ള ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിക്ക് ടി :20 ക്രിക്കറ്റിൽ ആർക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു നേട്ടവും സ്വന്തമാണ്. ഒരു ടി 20 ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്കാണ് 2016 ഐപില്ലിൽ 973 റൺസാണ് താരം നേടിയത് .ഐപിഎല്ലിൽ താരം റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ നായകനാണ്.

ഏറ്റവും ഉയർന്ന ടി :20 സ്കോർ :ഇന്നും ടി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് .2013 ലെ ഐപിൽ സീസണിൽ അന്നത്തെ പ്രമുഖ ബാംഗ്ലൂർ ടീമിനായി ക്രിസ് ഗെയിൽ പുണെക്കെതിരെ നേടിയ 175 റൺസ് ഇന്നും ക്രിക്കറ്റ്‌ ലോകം മറന്നിട്ടില്ല.