മഴയിലും തളരാതെ ടീം ഇന്ത്യ , തകർപ്പൻ തിരിച്ചു വരവിലൂടെ ബംഗ്ലാദേശിനെ കീഴടക്കി |India |T20 Word Cup

സൂപ്പർ 12 റൗണ്ടിൽ ഗ്രൂപ്പ്‌ ബിയിലെ നിർണായക മാച്ചിൽ ജയവുമായി ഇന്ത്യൻ സംഘം. അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ ബംഗ്ലാദേശിന് എതിരെ 5 റൺസ് ജയം നേടിയാണ് രോഹിത് ശർമ്മയും ടീമും സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയത്.

മഴ അടക്കം വില്ലനായി എത്തിയ മാച്ചിൽ മനോഹരമായി ബോൾ ചെയ്താണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ടീം വിരാട് കോഹ്ലി,രാഹുൽ എന്നിവർ അർദ്ധ സെഞ്ച്വറികൾ മികവിൽ 184 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ടോട്ടൽ 145 [16 over ]റൺസിൽ ഒതുങ്ങി. ഒരുവേള ഇന്ത്യൻ ഇന്നിങ്സ് മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ലഭിച്ചത് ഗംഭീരമായ തുടക്കം.

ഒന്നാം വിക്കറ്റിൽ ബംഗ്ലാദേശ് ടീം വിക്കറ്റുകൾ ഒന്നും നഷ്ടമാകാതെ ഏഴ് ഓവറിൽ 66 റൺസ് എന്നുള്ള നിലയിലായിരുന്നു. മനോഹരമായി ബാറ്റ് വീശി അതിവേഗം ഫിഫ്റ്റി അടിച്ച ലിറ്റൻ ദാസ് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി മാറി. മഴക്ക് ശേഷം വേഗം തന്നെ അദ്ദേഹത്തെ റൺ ഔട്ടിൽ പുറത്താക്കിയാണ് ഇന്ത്യൻ ടീം ജയത്തിലേക്ക് തിരികെ എത്തിയത്.അശ്വിന്റെ ഡെലിവറിയില്‍ ഡീപ് മിഡ് വിക്കറ്റിലേക്കാണ് ലിറ്റന്‍ കളിച്ചത്. സിംഗിളിനായി ഓടിയ ലിറ്റന്‍ ബൗളേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈന്‍ കടക്കുന്നതിന് മുന്‍പ് രാഹുലിന്റെ തകര്‍പ്പന്‍ ത്രോ സ്റ്റംപ് ഇളക്കി. 

12ാം ഓവറില്‍ ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട് അര്‍ഷ്ദീപ് സിങ് എത്തി. ക്യാപ്റ്റന്‍ ഷക്കീബിനേയും അഫിഫിനേയും അര്‍ഷ്ദീപ് തുടരെ മടക്കി. 13 റണ്‍സ് എടുത്താണ് ഷക്കീബ് കൂടാരം കയറിയത്. അഫിഫ് 3 റണ്‍സ് എടുത്തും.പിന്നാലെ യാസിര്‍ അലിയേയും മുസാദെക്കിനേയും 13ാം ഓവറില്‍ ഹര്‍ദിക് മടക്കി. എന്നാല്‍ 15ാം ഓവറില്‍ ഹര്‍ദിക്കിന് എതിരെ തസ്‌കിന്‍ അഹ്മദ് ഒരു ഫോറും സിക്‌സും പറത്തിയത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കി.അവസാന ഓവറില്‍ 20 റണ്‍സ് ആണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

രോഹിത് ശര്‍മ പന്ത് നല്‍കിയത് അര്‍ഷ്ദീപ് സിങ്ങിന്റെ കൈകളിലേക്കും. ആദ്യ പന്തില്‍ സിംഗിളാണ് തസ്‌കിന്‍ അഹ്മദിന് എടുക്കാനായത്. എന്നാല്‍ ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ സിക്‌സ് പറത്തി നൂറുല്‍ ബംഗ്ലാദേശ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 5 റണ്‍സ് അകലെ ബംഗ്ലാദേശ് പ്രതീക്ഷകള്‍ നിലംപതിച്ചു.മഴ കാരണം കളി വീണ്ടും മുടങ്ങി ആരംഭിച്ചപോൾ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർ നിശ്ചയിച്ചു. ഇന്ത്യക്ക് വേണ്ടി ബൗളർമാർ മഴക്ക് ശേഷം മികവിൽ ബോൾ ചെയ്തു.

Rate this post