Browsing tag

Argentina

‘ഞങ്ങള്‍ കഴിയുന്നത്ര മികച്ച കളി പുറത്തെടുത്തിരിക്കും’ : സെമിയിൽ അർജന്റീനയെ നേരിടുന്നതിനെക്കുറിച്ച് കാനഡ പരിശീലകൻ ജെസ്സി മാർഷ് | Copa America 2024

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക സെമിഫൈനലിൽ അർജന്റീനയുടെ എതിരാളികൾ കാനഡയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5 .30 നാണ് മത്സരം നടക്കുന്നത്.അർജൻ്റീനയെ നേരിടാനുള്ള അവസരം താൻ ആസ്വദിക്കുന്നതായി മത്സരത്തിന് മുന്നോടിയായായി സംസാരിച്ച കാനഡ കോച്ച് ജെസ്സി മാർഷ് പറഞ്ഞു. കഴിഞ്ഞ മാസം നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീനയ്‌ക്കെതിരെ ടൂർണമെൻ്റിലെ അരങ്ങേറ്റക്കാരായ കാനഡ തങ്ങളുടെ കാമ്പെയ്ൻ ആരംഭിച്ചു. ആ ആദ്യ മീറ്റിംഗിന് ശേഷം തൻ്റെ ടീം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും […]

‘ഇക്വഡോറിനെതിരായ വിജയം ഞാൻ ഒന്നും ആസ്വദിച്ചില്ല’ : അർജന്റീനയുടെ വിജയത്തെക്കുറിച്ച് ലയണൽ സ്കെലോണി | Copa America 2024

കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ ടീമിൻ്റെ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തെക്കുറിച്ച് അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സംസാരിച്ചു.2024 കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ അര്ജന്റീന കാനഡയോ വെനസ്വേലയോ ആയി കളിക്കും. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇക്വഡോറിനെതിരായ ടീമിൻ്റെ വിജയത്തെക്കുറിച്ച് സ്‌കലോനി സംസാരിച്ചു. “എനിക്ക് മത്സരം ശ്രദ്ധാപൂർവം കാണേണ്ടതുണ്ട്, മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുണ്ട്. ഞാൻ അത് പിന്നീട് നന്നായി വിശകലനം ചെയ്യും.ഇത്തവണ ഞാൻ ഒന്നും ആസ്വദിച്ചില്ല. തീർച്ചയായും ഞങ്ങൾ സന്തുഷ്ടരാണ്, പക്ഷേ ഇത്തവണ എനിക്ക് നല്ല […]

‘വിജയിച്ചു നിൽക്കുന്ന ടീമുകൾക്കെതിരെ ആരോപണങ്ങൾ സാധാരണമാണ് ,ആരുംതന്നെ അർജന്റീനക്ക് അനുകൂലമായി നിലകൊള്ളുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല’ : ലയണൽ സ്കെലോണി | Lionel Scaloni | Argentina

അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി ഇക്വഡോറിനെതിരായ ടീമിൻ്റെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിനെക്കുറിച്ചും റഫറിമാരെക്കുറിച്ചും സംസാരിച്ചു. കോപ്പ അമേരിക്കയിൽ റഫറിമാർ അർജന്റീനക്ക് പിന്തുണ നൽകുന്നുണ്ടെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. “ഇക്വഡോർ സമീപകാലത്ത് വളരെയധികം വളർന്ന ടീമാണെന്ന് ഞങ്ങൾക്കറിയാം. അവർക്ക് മികച്ച കളിക്കാരുണ്ട്, ഇത് വളരെ സങ്കീർണ്ണമായ ഗെയിമായിരിക്കും.ഞാൻ സ്ഥിതിവിവരക്കണക്കുകളിൽ വിശ്വസിക്കുന്നില്ല. ഇക്വഡോർ വളരെ നന്നായി പ്രവർത്തിക്കുന്ന ടീമാണ്, അതിൽ മികച്ച കളിക്കാരും നല്ല പരിശീലകനുമുണ്ട്” ലയണൽ സ്കെലോനി പറഞ്ഞു. പെറുവിനെതിരെ അർജൻ്റീനയുടെ 2-0 […]

അൽവാരസും ഒട്ടമെൻഡിയും ഉൾപ്പെടെ നാല് ലോകകപ്പ് ജേതാക്കളെ ഉൾപ്പെടുത്തി ഒളിമ്പിക്സ് ടീമിനെ പ്രഖ്യാപിച്ച് അർജന്റീന | Argentina

ഈ മാസം അവസാനം പാരീസിൽ ആരംഭിക്കുന്ന ഒളിമ്പിക്സിൽ ലയണൽ മെസ്സി അർജൻ്റീനയുടെ ടീമിലുണ്ടാകില്ല.2008ൽ ബെയ്ജിംഗിൽ നടന്ന ഒളിമ്പിക്‌സിൽ മെസ്സി സ്വർണം നേടിയിരുന്നു.ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും ഉൾപ്പെടെ നാല് ലോകകപ്പ് ജേതാക്കളെ കോച്ച് ഹാവിയർ മഷറാനോ ഉൾപ്പെടുത്തി. ഒളിമ്പിക് ഫുട്ബോൾ ടൂർണമെൻ്റ് അണ്ടർ 23 ടീമുകൾക്കുള്ളതാണ്, എന്നാൽ ഓരോ സ്ക്വാഡിലും മൂന്ന് മുതിർന്ന കളിക്കാരെ അനുവദിക്കും.2004ലും 08ലും ഒളിമ്പിക്‌സ് സ്വർണം നേടിയ മഷറാനോ, കോപ്പ അമേരിക്ക അവസാനിച്ചതിന് ശേഷം ഗോൾകീപ്പർ […]

കോപ്പ അമേരിക്കയിലെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി | Lionel Messi

മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 70,564 കാണികൾക്ക് മുന്നിൽ കാനഡയെ 2-0 ന് തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജൻ്റീനയെ മുന്നിലെത്തിച്ചു. 88 ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ലോക റാങ്കിങ്ങിൽ 48-ാം സ്ഥാനത്തുള്ള കാനഡ 15 തവണ കോപ്പ അമേരിക്ക ജേതാക്കളായ അര്ജന്റീനക്കെതിരെ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ഈ മത്സരത്തോടെ കോപ്പ […]

ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസ്സി ,ഗ്വാട്ടിമാലക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന | Argentina

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്, ലാറ്റൂരോ മാര്ടിനെസും അർജന്റീനക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. ലയണൽ മെസ്സിയും ലാറ്റൂരോ മാര്ടിനെസും അടക്കം പ്രമുഖ താരങ്ങൾ എല്ലാം അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്ന് ഗ്വാട്ടിമാല മുന്നിലെത്തി.ലിസാൻഡ്രോ മാർട്ടിനെസിന്റെ സെൽഫ് ഗോളാണ് […]

ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina

കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ നേടിയത്. 2021 ലെ കോപ്പ അമേരിക്ക കിരീടത്തിൻ്റെ പ്രതിരോധം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഇക്വഡോറിനെതിരെ ഒരു നല്ല പ്രകടനം ആവശ്യമാണെന്ന് ലയണൽ സ്‌കലോനിയുടെ അര്ജന്റീനക്ക് അറിയാമായിരുന്നു.ആദ്യ പകുതിയിൽ അർജൻ്റീനയ്ക്ക് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.26 മിനിറ്റിനുശേഷം ലിസാൻഡ്രോ […]

അർജന്റീനയും മെസ്സിയും 2025 ഒക്ടോബറിൽ കേരളത്തിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് കായികമന്ത്രി |Argentina

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് ഈ സന്തോഷ വാർത്ത മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.ഏറെ […]

2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ ലയണൽ സ്‌കലോനി പരിശീലിപ്പിക്കും | Lionel Scaloni

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്കെലോണി അവർക്ക് കോപ്പ അമേരിക്കയും നേടികൊടുത്തിരുന്നു. എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി സ്‌കലോനി തുടരും.ഗാസ്റ്റൺ എഡൽ പറയുന്നതനുസരിച്ച് 2024 കോപ്പ അമേരിക്കയിൽ അർജന്റീന ടീമിനെ സ്കലോനി പരിശീലിപ്പിക്കും, കോച്ചിംഗ് സ്റ്റാഫ് ഇതിനകം […]

ലയണൽ മെസ്സിയുടെ സ്വപ്നസാക്ഷാത്കാരത്തിന് ഒരാണ്ട് ,അർജന്റീന ലോകകപ്പ് നേടിയിട്ട് ഒരു വർഷം തികഞ്ഞു | Lionel Messi |Argentina

അർജന്റീനയും ലയണൽ മെസിയും ഖത്തർ വേൾഡ് കപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വര്ഷം തികഞ്ഞിരിക്കുകയാണ്. 2022 ഡിസംബർ 18 നാണ് അര്ജന്റീന 36 വർഷത്തിന് ശേഷം വേൾഡ് കപ്പിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ മഹത്തായ കരിയറിൽ നേടാൻ സാധിക്കാതിരുന്ന ഒരു കിരീടമായിരുന്നു വേൾഡ് കപ്പ്. ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് അര്ജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അര്ജന്റീന ലോകകപ്പ് നേടിക്കൊടുത്തത്. ഇന്ജുറ്റി ടൈമിലെ […]