തുടർച്ചയായ മൂന്നു ടൂർണമെന്റുകളിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ എമിലിയാനൊ മാർട്ടിനെസ് | Emiliano Martínez
അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനെസ്. ബാറിന് കീഴിൽ മിന്നുന്നപ്രകടനമാണ് ആസ്റ്റൺ വില്ല കീപ്പർ പുറത്തെടുത്തത്.കോപ്പ അമേരിക്ക 2024ലെ മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസിനി തെരെഞ്ഞെടുക്കയും ചെയ്തു. കോപ്പ അമേരിക്ക 2024 ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട മാർട്ടിനെസ് അർജന്റീനയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ മുൻപന്തിയിലായിരുന്നു മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ […]