കോപ്പ അമേരിക്കയിലെ 71 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി | Lionel Messi
മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ 70,564 കാണികൾക്ക് മുന്നിൽ കാനഡയെ 2-0 ന് തോൽപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജൻ്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജൻ്റീനയെ മുന്നിലെത്തിച്ചു. 88 ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നും ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ലോക റാങ്കിങ്ങിൽ 48-ാം സ്ഥാനത്തുള്ള കാനഡ 15 തവണ കോപ്പ അമേരിക്ക ജേതാക്കളായ അര്ജന്റീനക്കെതിരെ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ഈ മത്സരത്തോടെ കോപ്പ […]