ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഹോം ഗ്രൗണ്ടിൽ ആദ്യമായി പരാജയപെട്ട് ബ്രസീൽ | Brazil
ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. എന്നാൽ ബ്രസീൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് സ്വന്തം തട്ടകത്തിൽ ആദ്യ തോൽവിയാണ് ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനിച്ചത്. 2001ന് ശേഷം ആദ്യമായാണ് ബ്രസീൽ തുടർച്ചയായി മൂന്ന് […]