‘ലയണൽ മെസിയില്ലാതെ കളിക്കുന്നത് അർജന്റീന ശീലമാക്കണോ?’ : മറുപടിയുമായി പരിശീലകൻ ലയണൽ സ്കെലോണി |Lionel Messi
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ നേരിടുന്നനതിനു മുന്നോടിയായി അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.പെറുവിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ചും പരിശീലകൻ സംസാരിച്ചു. പരാഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിൽ മെസ്സി രണ്ടാം പകുതിയിൽ പകരക്കാരനായാണ് കളിക്കളത്തിൽ ഇറങ്ങിയത്.“മെസ്സി സുഖമായിരിക്കുന്നു അദ്ദേഹം പരിശീലനത്തിലാണ്. ഞങ്ങൾ നാളെ തീരുമാനമെടുക്കും.ഇതിനെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിക്കും,അദ്ദേഹം സുഖമായിട്ടുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും കളിക്കും..കൂടുതലൊന്നും ഇതിനെ സംബന്ധിച്ച്എനിക്ക് സംസാരിക്കാൻ കഴിയില്ല” സ്കെലോണി പറഞ്ഞു. “ഞങ്ങൾ എല്ലായ്പ്പോഴും 100% അല്ലെങ്കിൽ […]