അർജന്റീന ജേഴ്സിയിൽ പുതിയൊരു റെക്കോർഡ് കുറിക്കാൻ ലയണൽ മെസ്സിയിറങ്ങുമ്പോൾ |Lionel Messi
ജൂലൈയിൽ ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം ലയണൽ മെസ്സി ഒരു സെൻസേഷണൽ ഇഫക്റ്റ് ഉണ്ടാക്കി.ഫ്ലോറിഡ ക്ലബിനെ അവരുടെ ആദ്യത്തെ ട്രോഫി (2023 ലീഗ്സ് കപ്പ്) നേടികൊടുക്കുകയും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്താനും എംഎൽഎസിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനത്ത് നിന്നും മുകളിലേക്ക് ഉയർത്താനും സാധിച്ചു. 36 കാരൻ മയാമി ജേഴ്‌സിയിൽ മാത്രമല്ല അർജന്റീനക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ആണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ശാരീരികമായി […]