വീണ്ടും മരക്കാന ദുരന്തം !! ഒട്ടമെൻഡിയുടെ ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന | Brazil vs Argentina
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. നേരത്തെ ഉറുഗ്വേയോടും കൊളംബിയയോടും ബ്രസീൽ പരാജയപ്പെട്ടിരുന്നു. 82 ആം മിനുട്ടിൽ ബ്രസീലിയൻ താരം ജോലിന്റൺ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് […]