‘റോഡ്രിഗോ തുടങ്ങി നെയ്മർ അവസാനിപ്പിച്ചു’ : തകർപ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ തുടക്കംകുറിച്ച് ബ്രസീൽ |Brazil
ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി ബ്രസീൽ . ബൊളീവിയയെ ഒന്നിനെതിരെ 5ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ നെയ്മർ മറികടക്കുകയും ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ ആവുകയും ചെയ്തു. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത് . നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ മുന്നേറ്റ നിര ബൊളീവിയ പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി മുന്നേറി കൊണ്ടിരുന്നു. മത്സരത്തിന്റെ 15 […]