ഹെഡർ ഗോളോടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്. ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ് കപ്പിന്റെ ക്വാർട്ടറിലേക്ക് സൗദി ക്ലബ്ബിനെ കൊണ്ട് പോവുകയും ചെയ്തു. മത്സരത്തിൽ ക്രിസ്റ്റ്യാനോ തന്റെ ഹെഡ്ഡർ ഗോളിലൂടെ ഒരു പുതിയ റെക്കോർഡ് തകർക്കുകയും ചെയ്തു. ജർമ്മൻ സ്‌ട്രൈക്കർ, ഗെർഡ് മുള്ളർ എന്ന ‘ഡെർ ബോംബർ’ നേടിയ റെക്കോർഡാണ് 38 […]