എംബാപ്പയെയും കെയ്‌നിനെയും പിന്നിലാക്കി 2023 ലെ ടോപ് സ്‌കോറർ പദവ് സ്വന്തമാക്കി 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തിലാണെന്ന് പറയുന്നവരുണ്ട്. എന്നാൽ 2023 ലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി അറേബ്യയിലെ അൽ നാസറിന് വേണ്ടി സ്വതന്ത്രമായി സ്‌കോർ ചെയ്യുകയും റെക്കോർഡുകൾ ഇഷ്ടം പോലെ തകർക്കുകയും ചെയ്യുന്നു. ഇന്നലെ അൽ ഇത്തിഹാദിനെതിരായ സൗദി പ്രോ ലീഗ് മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർസ്റ്റാർ തന്റെ ടീമിനായി രണ്ട് തവണ വല കണ്ടെത്തുകയും 2023 ൽ മുൻനിര ഗോൾ സ്‌കോററായി മാറുകയും […]