മുടി മുറിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അർജന്റീനിയൻ മിഡ്ഫീൽഡ് മാസ്റ്റർ | Fernando Redondo
അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ നമ്പർ ‘5’ ആരെന്ന ചോദ്യം ഉയരുമ്പോൾ ഒരു മുഖം മാത്രമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കടന്നു വരുന്നത്. നീളൻ മുടിയുമായി പച്ച പുൽ മൈതാനത്ത് ഒഴുകി നടന്ന ഇതിഹാസതാരം ഫെർണാണ്ടോ കാർലോസ് റെഡോണ്ടോ. ആധുനിക ഫുട്ബോളിൽ ഇപ്പോൾ വളരെയധികം അംഗീകാരവും പ്രാധാന്യവും നേടിയ ഒരു സ്ഥാനത്തിന്റെ തുടക്കം അർജന്റീനിയൻ താരത്തിലൂടെയായിരുന്നു. തൊണ്ണൂറുകളിൽ റയൽ മാഡ്രിഡ് മധ്യനിരയുടെ നട്ടെല്ലായിരുന്നു റെഡോണ്ടോ. അക്കാലങ്ങളിൽ അവരുടെ ലാലിഗ വിജയങ്ങളിലും, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും നിർണായകമായിരുന്നു. എന്നാൽ ഫുട്ബോൾ […]