ഒരു പോരാളി ദൈവമായി മാറിയ രാത്രി, മറക്കാനാകുമോ ആ നിമിഷം : ഹാവിയർ മഷറാനോ |Javier Mascherano
2014 ജൂലായ് 9. ബ്രസീലിലെ സവോ പോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വിശ്വകിരീടത്തിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ വിസിൽ മുഴങ്ങുന്നു. മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അർജന്റീനയും യോഹാൻ ക്രൈഫിന്റെ പിൻഗാമികളായ നെതർലാൻഡ്‌സുമായിരുന്നു ഏറ്റുമുട്ടിയത്. ഡിർക്ക് ക്യൂറ്റ്, റോബിൻ വാൻ പേഴ്സി, ആര്യൻ റോബൻ, വെസ്ലി സ്നൈജർ തുടങ്ങിയ വമ്പൻപേരുകൾ തന്നെയാണ് ലൂയി വാൻ ഗാലിന്റെ ഓറഞ്ച് പടയുടെ കരുത്ത്.മറുഭാഗത്ത് അത്ഭുതങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും മിശിഹാ തന്നെയായിരുന്നു അർജന്റീനക്കാരുടെ ആത്മവിശ്വാസം.ആദ്യ വിസിൽ […]