എന്തുകൊണ്ടാണ് ജോസ് ലൂയിസ് ചിലാവർട്ടിനെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കുന്നത് ? | JOSE LUIS CHILAVERT
പിച്ചിലെ മറ്റെല്ലാ പൊസിഷനുകളുമായും താരതമ്യം ചെയ്യുമ്പോൾ വ്യക്തമായ കാരണങ്ങളാൽ ഗോൾകീപ്പറായി കളിക്കുന്നത് തികച്ചും സവിശേഷമാണ്.അങ്ങനെ സവിഷേതയുള്ള കുറച്ച് താരങ്ങൾ മാത്രമാണ് ലോക ഫുട്ബാളിൽ ഉണ്ടായിട്ടുളളത്. തൊണ്ണൂറുകളിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ചതും സവിശേഷ കഴിവുകളും ഉള്ള ഗോൾ കീപ്പറായിരുന്നു പരാഗ്വേൻ ഇതിഹാസം ജോസ് ലൂയിസ് ചിലാവർട്ട്. ഒരു ഗോൾകീപ്പർ എന്ന നിലയിൽ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത താരമായിരുന്നു ചിലാവർട്ട്. 1990-കളുടെ മധ്യത്തിൽ മൂന്ന് തവണ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പന്ത് കൈ പിടിയിലൊതുക്കിയാലോ […]