Browsing tag

kerala blasters

‘ലോകമെമ്പാടുമുള്ള ആരാധകരുടെ മുഖത്തേക്ക് ചിരി തിരിച്ചെത്തിക്കാൻ സാധിച്ചു,ടീമിനും ക്ലബ്ബിനും വേണ്ടി കളിച്ച എല്ലാ കളിക്കാർക്കും നന്ദി’ : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇവാൻ വുകോമനോവിച്ച് | Kerala Blasters

കേരളം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല. ഈ സീസണിലും ഇവാന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര പ്ലെ ഓഫിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്ന് രാജിവച്ച മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം ആദ്യമായാണ് ഇവാൻ ആരാധകർക്കായി സന്ദേശമയക്കുന്നത്. ഇന്നൊരു തുറന്ന കത്തിലൂടെ ഇവാൻ ആരാധകരോട് യാത്ര പറഞ്ഞിരിക്കുകയാണ്. […]

ആശാന് വിട !! ഇവാൻ വുകോമാനോവിച്ച് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമില്ല | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചു.2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ക്ലബ്ബും ഇവാനും തമ്മിൽ […]

ഇവാൻ വുകോമനോവിച്ച് വരുത്തിയ ഈ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായോ ? | Kerala Blasters

അധിക സമയത്തേക്ക് നീണ്ട പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ഫൈനൽ കാണാതെ പുറത്ത് പോയിരിക്കുകയാണ്.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് കടന്നത്. 98ാം മിനിറ്റിൽ ഐസക് റാൽത്തെയാണ് ഒഡിഷയുടെ വിജയ ഗോൾ നേടിയത്. നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളി കൈവിടുകയായിരുന്നു.67-ാം മിനിറ്റിൽ ഫെദോർ ചെർനിച്ചിലാണ് കേരളാ ബ്ളാസ്റ്റേഴ്സിനായി […]

‘ഇത്തരത്തിലുള്ള ഗെയിമുകളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല’ : അവസരങ്ങൾ നഷ്ടപെടുത്തിയതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ കലിംഗയിൽ നടന്ന പ്ലെ ഓഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പടുത്തിയത്.നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ എക്സ്ട്രാ ടൈമിലെ ഗോളിലാണ് ഒഡിഷ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ ഗോളിലൂടെ ഒഡിഷ വിജയം പിടിച്ചെടുത്തു. സെമിയില്‍ […]

ഒഡിഷക്കെതിരെ വിജയത്തിനായി എല്ലാം നൽകി പോരാടുമെന്ന് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്‌സിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ശുഭാപ്തിവിസ്വാസത്തിലാണ്.ഈ സീസണിൽ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ രണ്ട് തവണ നേരിട്ടു, അവിടെ രണ്ട് മത്സരങ്ങളും 2-1 സ്‌കോർലൈനിൽ അവസാനിച്ചു. ഓരോ മത്സരവും ഇരു ടീമുകളും വിജയിച്ചു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 22 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലീഗ് […]

ഒഡിഷയെ കലിംഗയിൽ പോയി പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിന് വേദി ഒരുങ്ങിക്കഴിഞ്ഞു. 2024 ഏപ്രിൽ 19ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഷീൽഡ് ജേതാക്കളായാണ് മോഹൻ ബഗാനെ നേരിടും.ഇരു ടീമുകളും ശക്തമായത് കൊണ്ട് തന്നെ ഫേവറിറ്റുകളെ പ്രവചിക്കാൻ അസാധ്യമാണ്. ഇരു ടീമിലും മികച്ച താരങ്ങൾ അണിനിരക്കുന്നതോടൊപ്പം രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാവും പ്ലെ ഓഫ് മത്സരം.ഒഡിഷ എഫ്‌സിയുടെ മൈതാനമായ കലിംഗയിൽ […]

പ്ലെ ഓഫിൽ അഡ്രിയാൻ ലൂണ കളിക്കും ,ദിമി കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഐഎസ്എൽ ലീഗ് മത്സരങ്ങൾക്ക് അവസാനമായിരിക്കുകയാണ്.ആദ്യമായി മോഹൻ ബഗാൻ എസ്‌ജി ലീഗ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു.നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നേരിടുന്നതോടെ നോക്കൗട്ട് ഘട്ടം ആരംഭിക്കും. വിജയിക്കുന്ന ടീം മോഹൻ ബഗാനെതിരെ സെമി ഫൈനലിൽ കളിക്കും. മത്സരത്തിന് മുന്നേ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് സൂപ്പർ താരം അഡ്രിയാൻ ലൂണ നാളത്തെ മത്സരത്തിൽ കളിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ” അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പമുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹം തിരിച്ചു […]

അവസാന ലീഗ് മത്സരത്തിൽ ഹൈദെരാബാദിനെതിരെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനായി അയ്മൻ ,ഡെയ്‌സുകെ, നിഹാൽ എന്നിവരാണ് ഗോൾ നേടിയത്. ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഹൈദരാബാദിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്., അഞ്ചാം മിനുട്ടിൽ തന്നെ അവർക്ക് ആദ്യ ഗോളവസരം ലഭിക്കുകയും ചെയ്തു. ഒന്പതാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിക്കുകയും ചെയ്തു. […]

നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗുവാഹാതിയിൽ നടനാണ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പെടുത്തിയത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് അവരുടെ പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങിയത്. രണ്ടു വിദേശ താരങ്ങളെ മാത്രമേ പരിശീലകൻ ഇവാൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ളു. പതിഞ്ഞ താളത്തിലാണ് ഗുവാഹത്തിയിൽ മത്സരം […]

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ CAS തള്ളി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) കൊടുത്ത അപ്പീൽ തള്ളിയിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിലെ വാക്കൗട്ടിന് ശേഷം വിധിച്ച പിഴ ശിക്ഷ ഒഴിവാക്കാമായിരുന്നു ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയിരുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) 4 കോടി രൂപ നൽകണം.രണ്ടാഴ്ചയ്ക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടിവരും, കൂടാതെ കേസുമായി പോരാടുന്നതിന് എഐഎഫ്എഫിന് നിയമപരമായ ഫീസ് തിരികെ നൽകുകയും ചെയ്യേണ്ടി വരും. 🚨🎖️Kerala Blasters FC have lost […]