തകർപ്പൻ ഗോളുമായി മെസ്സിയുടെ തിരിച്ചുവരവ് ,ഫിലാഡൽഫിയ യൂണിയനെതിരെ മിന്നുന്ന ജയവുമായി ഇന്റർ മയാമി | Lionel Messi
മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിൽ ഫിലാഡൽഫിയ യൂണിയനെതിരെ മിന്നുന്ന ജയവുമായി ഇന്റർ മയാമി. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ ജയമാണ് മയാമി നേടിയത്. പരിക്കിൽ നിന്നും തിരിച്ചെത്തിയ ലയണൽ മെസ്സി മയമിക്കായി ഗോൾ നേടുകയും ചെയ്തു. 55 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 57-ാം മിനിറ്റിലാണ് ഇന്റർ മിയാമിയുടെ രണ്ടാമത്തെ ഗോൾ നേടിയത്.എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പെനാൽറ്റി ബോക്സിന്റെ വലതുവശത്തുള്ള ലൂയിസ് സുവാരസിന്റെ പാസ് സ്വീകരിച്ച് ഒരു ദ്രുത […]