‘അർജന്റീനയ്ക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാൻ ഞാൻ ഇന്ത്യയിലേക്ക് മടങ്ങി വരും’ : എമിലിയാനോ മാർട്ടിനെസ്
ഭാവിയിൽ ലയണൽ മെസ്സിക്ക് പകരം ആരാകും എന്ന ചോദ്യത്തിന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്. ഭാവിയിൽ അർജന്റീന നായകനെപ്പോലെ ആരും ഉണ്ടാകില്ലെന്നാണ് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ കരുതുന്നത്. “ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, ഭാവിയിൽ അദ്ദേഹത്തെപ്പോലെ ആരും ഉണ്ടാകില്ല. അദ്ദേഹത്തോടൊപ്പം അടുത്ത കോപ്പ അമേരിക്ക കിരീടം നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”കൊൽക്കത്ത സന്ദർശനത്തിനിടെ മെസ്സിയെ കുറിച്ച് മാർട്ടിനെസ് പറഞ്ഞു.ലയണൽ മെസ്സി അടുത്തിടെ അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കാൻ സഹായിച്ചു. 36 കാരനായ തരാം […]