Browsing tag

lionel messi

‘നിങ്ങൾക്ക് മെസ്സിയിൽ നിന്ന് പന്ത് എടുക്കാൻ കഴിയില്ല’: വിസൽ കോബെ ഡിഫൻഡർമാരെ വട്ടംകറക്കി ലയണൽ മെസ്സി |Lionel Messi

ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി തന്റെ മാന്ത്രിക ചുവടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചു. 36-കാരനായ അർജൻ്റീനിയൻ മാസ്ട്രോ തൻ്റെ മിന്നുന്ന ഫൂട്ട് വർക്കും ,പിൻപോയിൻ്റ് പാസിംഗ്, ട്രേഡ്മാർക്ക് സർഗ്ഗാത്മകത എന്നിവയിലൂടെ ടോക്കിയോയിലെ ആരാധകരെ കയ്യിലെടുത്തു. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തത്.60-ാം മിനിറ്റിൽ മൈതാനത്തേക്ക് ചുവടുവെച്ച നിമിഷം മുതൽ മെസ്സി തൻ്റെ ഓരോ സ്പർശനത്തിലൂടെയും കളി നിർദേശിച്ചുകൊണ്ട് കളിയുടെ വേഗത […]

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും ഇന്റർ മയാമിക്കെതിരെ 6 ഗോളിന്റെ ജയവുമായി അൽ നാസർ | Lionel Messi | Al Nassr

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരിന്നിട്ടും ഇന്റർ മയാമിക്കെതിരെ എതിരില്ലാത്ത ആര് ഗോളിന്റെ വിജയവുമായി അൽ നാസർ. 83-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി ഇറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.അൽ നാസറിന്റെ സമ്പൂർണ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. പരിക്ക് മൂലമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലത്തെ മത്സരം കളിക്കാൻ കഴിയാതിരുന്നത്. റിയാദ് സീസൺ കപ്പിലെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ ഇന്റർ മയാമി അൽ ഹിലാലിനോട് പരാജയപ്പെട്ടിരുന്നു. ബ്രസീലിയൻ ടാലിസ്കയുടെ തകർപ്പൻ […]

അർജന്റീനയും മെസ്സിയും 2025 ഒക്ടോബറിൽ കേരളത്തിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് കായികമന്ത്രി |Argentina

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് ഈ സന്തോഷ വാർത്ത മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.ഏറെ […]

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി ,മികച്ച പരിശീലകനായി പെപ് ഗ്വാർഡിയോള |Lionel Messi

കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.പിഎസ്ജിക്കൊപ്പം ലീഗ് 1 കിരീടവും ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പും നേടിയതിന് ശേഷമാണ് മെസ്സി ട്രോഫി നേടിയത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിങ് ഹാലാൻഡ് പിഎസ് ജി താരം എംബപ്പേ എന്നിവരെ മറികടന്നാണ് ലയണൽ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ 36 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും പ്രീമിയർ ലീഗ്, ചാമ്പ്യൻസ് […]

ലയണൽ മെസ്സിക്ക് ബാലൺ ഡി ഓർ ലഭിക്കാൻ ഇടപെട്ട് പിഎസ്ജി ,അഴിമതി നടന്നതായി ആരോപണം |Lionel Messi

ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി കളിക്കുമ്പോഴാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൻ ഡി ഓർ സ്വന്തമാക്കുന്നത്. എന്നാൽ 2021-ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിക്ക് ലഭിക്കാനായി പാരീസ് സെന്റ് ജെർമെയ്‌ൻ ഉദ്യോഗസ്ഥർ സംഘാടകരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടും ലെ മോണ്ടും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഐജിപിഎൻ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ പ്രകാരം, പിഎസ്ജിയും ഫ്രാൻസ് ഫുട്ബോളിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫുമായ പാസ്കൽ ഫെറെയും ‘വളരെ […]

ലയണൽ മെസ്സിയുടെ സ്വപ്നസാക്ഷാത്കാരത്തിന് ഒരാണ്ട് ,അർജന്റീന ലോകകപ്പ് നേടിയിട്ട് ഒരു വർഷം തികഞ്ഞു | Lionel Messi |Argentina

അർജന്റീനയും ലയണൽ മെസിയും ഖത്തർ വേൾഡ് കപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വര്ഷം തികഞ്ഞിരിക്കുകയാണ്. 2022 ഡിസംബർ 18 നാണ് അര്ജന്റീന 36 വർഷത്തിന് ശേഷം വേൾഡ് കപ്പിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ മഹത്തായ കരിയറിൽ നേടാൻ സാധിക്കാതിരുന്ന ഒരു കിരീടമായിരുന്നു വേൾഡ് കപ്പ്. ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് അര്ജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അര്ജന്റീന ലോകകപ്പ് നേടിക്കൊടുത്തത്. ഇന്ജുറ്റി ടൈമിലെ […]

റൊണാൾഡോയും മെസ്സിയുമില്ലാത്ത കരീം ബെൻസീമയുടെ ഡ്രീം ഇലവൻ | Cristiano Ronaldo & Lionel Messi

അൽ ഇത്തിഹാദ് സൂപ്പർ താരം കരിം ബെൻസെമ തന്റെ മികച്ച കരിയറിൽ മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ നിരവധി വർഷം ഒരുമിച്ച് കളിക്കുകയും ചാമ്പ്യൻസ് ലീഗടക്കം കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ക്ലബ്ബിന്റെ സോഷ്യൽ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കരിം ബെൻസെമ തന്റെ സ്വപ്ന ഇലവനെ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ടീമിൽ 13 ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ഉൾപ്പെടുത്തിയില്ല. ലാലിഗയിൽ […]

‘ലയണൽ മെസ്സി തന്റെ ഹൃദയം കൊണ്ടാണ് ലോകകപ്പ് കളിച്ചത്,അദ്ദേഹത്തെ തടയുക അസാധ്യമായിരുന്നു ‘ : ലയണൽ സ്‌കലോനി |Lionel Messi

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ നേടിയ ചരിത്ര വിജയത്തിന് ശേഷം താൻ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടിരുന്നു.2018 ലോകകപ്പിൽ നിന്ന് അർജന്റീനയുടെ നിരാശാജനകമായ പുറത്താകലിനെത്തുടർന്ന് പരിശീലകനായി ചുമതലയേറ്റ സ്കെലോണി 28 വർഷത്തിനിടെ അവരുടെ ആദ്യത്തെ പ്രധാന ട്രോഫി ഉറപ്പാക്കി 2021 കോപ്പ അമേരിക്ക വിജയത്തിലേക്കും 2022 ഖത്തർ വേൾഡ് കപ്പ് കിരീടത്തിലേക്കും നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോബോ ടിവിയിൽ ക്രിസ്റ്റ്യൻ വിയേരിയുമായുള്ള അഭിമുഖത്തിൽ സ്‌കലോനി അർജന്റീന ദേശീയ ടീമിനെക്കുറിച്ചും ലയണൽ […]

‘അർജന്റീന ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, ഉറുഗ്വേയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ വിജയം ആവശ്യമായിരുന്നു ‘ : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം പ്രതികരണവുമായി ലയണൽ മെസ്സി | Lionel Messi

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന നേടിയത്.പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.78-ാം മിനിറ്റിൽ ബ്രസീൽ ആരാധകരുടെ പരിഹാസത്തിന്റെയും കരഘോഷത്തിന്റെയും ഇടയിൽ മെസ്സി മൈതാനം വിട്ടു ,അര്ജന്റീന ക്യാപ്റ്റൻ പൂർണ ഫിറ്റായിരുന്നില്ല. മത്സരത്തിന് ശേഷം ബ്രസീലിനെതിരെ വിജയത്തെക്കുറിച്ച് ലയണൽ മെസ്സി സംസാരിച്ചു. […]

ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഹോം ഗ്രൗണ്ടിൽ ആദ്യമായി പരാജയപെട്ട് ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട് തോൽവി വഴങ്ങിയ ലോകചാമ്പ്യന്മാർ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. എന്നാൽ ബ്രസീൽ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് സ്വന്തം തട്ടകത്തിൽ ആദ്യ തോൽവിയാണ് ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനിച്ചത്. 2001ന് ശേഷം ആദ്യമായാണ് ബ്രസീൽ തുടർച്ചയായി മൂന്ന് […]