ലയണൽ മെസ്സി കളിക്കാതിരുന്നിട്ടും രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോ സിറ്റിക്കെതിരെ സമനിലയുമായി ഇന്റർ മയാമി |Inter Miami
മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം മിനിറ്റിൽ ഡങ്കൻ മാഗ്യുറെയുടെ ഗോളിൽ ഒർലാൻഡോ സമനില പിടിക്കുകയായിരുന്നു. സീസണിലെ താരത്തിന്റെ ഒൻപതാം ഗോളായിരുന്നു ഇത്.ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരില്ലാതെ വന്ന ഇന്റർ മിയാമി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോക്കെതിരെ മികച്ച […]