അർജന്റീനക്കെതിരെ കളിക്കാൻ ബ്രസീൽ ടീമിൽ നെയ്മർ ഉണ്ടാവില്ല , പരിക്ക് മൂലം ടീമിൽ നിന്നും പുറത്ത് | Neymar
ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ബ്രസീലിയൻ ഫുട്‌ബോൾ സൂപ്പർസ്റ്റാർ നെയ്മറെ ഒഴിവാക്കി.നെയ്മർ, ഗോൾകീപ്പർ എഡേഴ്‌സൺ, ഡിഫൻഡർ ഡാനിലോ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയാതായി പരിശീലകൻ ഡോറിവൽ ജൂനിയർ അറിയിച്ചു. ജനുവരിയിൽ തന്റെ മുൻ ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയ 33 കാരനായ സ്‌ട്രൈക്കർ അവസാനമായി മാർച്ച് 2 ന് കളിച്ചെങ്കിലും ഇടത് തുടയ്ക്ക് പരിക്കേറ്റതിനാൽ പകരക്കാരനായി. മുൻകരുതൽ നടപടിയായി, കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊറിന്ത്യൻസിനെതിരായ സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് […]