ഇന്നത്തെ മത്സരത്തിൽ 66 റൺസ് കൂടി നേടിയാൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകും സഞ്ജു സാംസൺ | Sanju Samson
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഇംപാക്ട് പ്ലെയറായി ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ സാംസണിന് ചൂണ്ടുവിരലിന് പരിക്കേറ്റത്ത മൂലം സഞ്ജുവിന് രാജസ്ഥാന്റെ റോയൽസിന്റെ ആദ്യ മൂന്നു മത്സരങ്ങളിലും വിക്കറ്റ് കീപ്പർ ഗ്ലൗസ് അണിയാൻ സാധിക്കാത്തത്കൊണ്ടാണ് ഇംപാക്ട് പ്ലെയറായി കളിക്കുന്നത്. 2025 ഐപിഎല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ അദ്ദേഹം വിക്കറ്റ് കീപ്പർ ആയിരിക്കില്ല.സാംസണിന്റെ അഭാവത്തിൽ, 23 കാരനായ റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിക്കും. 2019 മുതൽ പരാഗ് രാജസ്ഥാൻ റോയൽസിന്റെ ഭാഗമാണ്. നിലവിൽ […]