‘ഞാനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് അയച്ചത് ‘ : സഞ്ജുവിനെതിരെ കടുത്ത വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ | Sanju Samson
സഞ്ജു സാംസണെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയത് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്, പാർലമെന്റ് അംഗം ശശി തരൂർ കേരള ക്രിക്കറ്റ് അസോസിയേഷനെതീരെ വലിയ വിമര്ശനം ഉന്നയിക്കുകയും ചെയ്തു.വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു പങ്കെടുക്കാത്തതാണ് ശനിയാഴ്ച പ്രഖ്യാപിച്ച രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ഒരു പ്രധാന കാരണമെന്ന് മനസ്സിലാക്കിയാണ് തരൂർ ഈ വാദം ഉന്നയിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് സാംസൺ അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്, അവിടെ […]