47 പന്തിൽ നിന്നും 100 : തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി സഞ്ജു സാംസൺ | Sanju Samson
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടി20യിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ. 47 പന്തിൽ നിന്നാണ് സഞ്ജു ടി20 യിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. സഞ്ജുവിന്റെ ഇന്നിങ്സിൽ 7 ഫോറും 9 സിക്‌സും ഉണ്ടായിരുന്നു. മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസന്റെ ബാറ്റിൽ നിന്നും ബൗണ്ടറികളും സിക്സുകളും പ്രവഹിച്ചു. 27 പന്തിൽ നിന്നും സഞ്ജു അർധസെഞ്ചുറി തികച്ചു. അഞ്ചു കൂറ്റൻ സിക്സറുകളും മൂന്നു […]