‘ഭാവിയിലെ നായകൻ ‘: സിംബാബ്‌വെ പര്യടനത്തിൽ വൈസ് ക്യാപ്റ്റന്റെ റോൾ സഞ്ജു സാംസണിലേക്കെത്തുമ്പോൾ | Sanju Samson
സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റിന് 39 എന്ന നിലയില്‍ നിന്ന് 159ലേക്കെത്താന്‍ സിംബാബ്ക്കായി. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. വാഷിങ് ടണ്‍ […]