വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു കൊടുത്ത് സഞ്ജു സാംസൺ | Sanju Samson
വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു തന്നിരിക്കുകയാണ് സഞ്ജു സാംസൺ.ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളർമാരെ സഞ്ജു നിലത്തു നിർത്തിയില്ല, സഞ്ജുവിന്റെ ബാറ്റിൽ നിന്നും യദേഷ്ടം ബൗണ്ടറികളും സിക്സുകളും പ്രവഹിച്ചു.47 പന്തുകള്‍ നേരിട്ട് താരം അടിച്ചെടുത്തത് 111 റണ്‍സ് നേടിയാണ് ക്രീസിനോട് വിടപറഞ്ഞത്. ഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു രണ്ടു കൽപ്പിച്ചാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്.22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് സഞ്ജു സാംസൺ […]