ആരാധകരെ വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ , പത്തു റൺസുമായി പുറത്ത് | Sanju Samson
ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 ക്കിറങ്ങിയ സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബൗണ്ടറികളോടെ തുടങ്ങിയ സഞ്ജു സാംസൺ 7 പന്തിൽ നിന്നും 10 റൺസുമായി പുറത്തായി.ടസ്‌കിൻ അഹ്മദിന്റെ പന്തിൽ മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്. മിഡ് ഓണിൽ നജ്മുൽ ഹൊസ്സൈന് അനായാസ ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ രണ്ട് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ശേഷമാണ് താരം പുറത്തായത്.ഗ്വാളിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ […]