Browsing tag

sanju samson

‘2023 ഏകദിന ലോകകപ്പ് കളിക്കാൻ സഞ്ജു സാംസൺ തയ്യാറാണ് , എനിക്ക് അദ്ദേഹത്തിൽ വളരെ മതിപ്പുണ്ട്’ : മുഹമ്മദ് കൈഫ് |Sanju Samson

വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.വലംകൈയ്യൻ വളരെ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും പറഞ്ഞു.ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് സാംസൺ തയ്യാറാണെന്നും കൈഫ് കൂട്ടിച്ചേർത്തു. “സഞ്ജു സാംസണിൽ എനിക്ക് വളരെ മതിപ്പുണ്ട്. അവസാന ഗെയിം കളിച്ച രീതി വലിയ സ്വാധീനം ചെലുത്തി”കൈഫ് പറഞ്ഞു.ഇഷാൻ കിഷനെയോ അക്സർ പട്ടേലിനെയോ നാലാം നമ്പറിൽ അയക്കുന്നത് ശരിക്കും ഒരു മികച്ച ആശയമല്ലെന്നും ഇന്ത്യയ്ക്ക് ഇടംകൈയ്യൻ സ്പിന്നും ലെഗ് സ്പിന്നും കളിക്കാൻ […]

”കഴിഞ്ഞ 8-9 വർഷമായി……” : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള തകർപ്പൻ ഇന്നിങ്സിന് ശേഷം മനസ്സ് തുറന്ന് സഞ്ജു സാംസൺ |Sanju Samson

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യൻ ടീം. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ 200 റൺസ് റെക്കോർഡ് ജയം നേടിയാണ് ടീം ഇന്ത്യ പരമ്പര 2-1ന് കരസ്ഥമാക്കിയത്. ടെസ്റ്റ്‌ പരമ്പര പിന്നാലെ ടീം ഇന്ത്യ ഏകദിന പരമ്പരയും നേടി. ഇഷാൻ കിഷൻ, ഗിൽ എന്നിവർ ബാറ്റ് കൊണ്ടും താക്കൂർ, മുകേഷ് കുമാർ എന്നിവർ പന്ത് കൊണ്ടും തിളങ്ങിയ ഇന്നലത്തെ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചത് നാലാം നമ്പറിൽ ഇറങ്ങി വെടികെട്ട് ബാറ്റിങ്ങും അതിവേഗ ഫിഫ്റ്റിയും […]

2023 ലോകകപ്പിന് മുന്നേ ദ്രാവിഡിന്റെയും അഗാർക്കറിനെയും ഓർമപ്പെടുത്തിയ ഇന്നിഗ്‌സുമായി സഞ്ജു സംസോണാ

രാജസ്ഥാൻ റോയൽസിന്റെ സഹതാരം ഷിമ്‌റോൺ ഹെറ്റ്‌മെയർ മിഡ് ഓഫിൽ ഒരു റെഗുലേഷൻ ക്യാച്ച് പൂർത്തിയാക്കിയപ്പോൾ സഞ്ജു സാംസൺ അസ്വസ്ഥനായിരുന്നു. 28 വയസ്സുകാരൻ രോഷാകുലനായി ബാറ്റ് ഉയർത്തുന്നതിനിടയിൽ തലകുനിച്ചു നടന്നു. പുറത്താകുന്നതിന് മുമ്പ് 51 റൺസെടുത്ത സാംസണിന് വലിയൊരു ഇന്നിഗ്‌സാക്കി മാറ്റാനുള്ള അവസരമാണ് നഷ്ടപെട്ടത്. മികച്ച അവസരം കിട്ടിയിട്ടും വലിയ സ്കോർ പടുത്തുയർത്താൻ സഞ്ജു പരാജയപ്പെട്ടെങ്കിലും 2023 ലോകകപ്പിന് മുമ്പ് രാഹുൽ ദ്രാവിഡിന്റെയും അജിത് അഗാർക്കറുടെയും ചിന്തകളിൽ തന്റെ പേര് കൂടി എഴുതി ചേർക്കാൻ ഇന്നലത്തെ ഇന്നിഗ്‌സിന്‌ സാധിച്ചു.ലോകകപ്പ് […]

‘ഇന്ത്യൻ ക്രിക്കറ്റ് താരമാകുന്നത് എന്നത് വലിയ വെല്ലുവിളിയാണ്’: മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറിക്ക് ശേഷം സഞ്ജു സാംസൺ |Sanju Samson

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അവസാനമായിരിക്കുകയാണ്.വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ അർധ സെഞ്ചുറിയോടെ സഞ്ജു സാംസൺ കിട്ടിയ അവസരം മുതലാക്കിയിരിക്കുകയാണ്.41 പന്തിൽ 51 റൺസെടുത്ത വലംകൈയ്യൻ ബാറ്റ്സ്മാൻ ഇന്ത്യയെ 351/5 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിക്കുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിനെതിരെ അർദ്ധ സെഞ്ചുറി നേടിയ ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരമാകുന്നത് എളുപ്പമല്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ.”ക്രീസിൽ കുറച്ച് സമയം ചെലവഴിക്കുകയും കുറച്ച് റൺസ് നേടുകയും രാജ്യത്തിന് വേണ്ടി സംഭാവന നൽകുകയും ചെയ്യുന്നത് വളരെ വലിയ […]

‘സഞ്ജു സാംസണിന് കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണം’ : അഭിനവ് മുകുന്ദ് |Sanju Samson

സഞ്ജു സാംസണെ കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് അയച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ വരുന്നത്. ഏറെ നാളുകൾക്ക് ശേഷം ദേശീയ തിരിച്ചുവരവ് നടത്തിയ സഞ്ജു സാംസണ് മത്സരത്തിൽ തിളങ്ങാനും സാധിച്ചില്ല.വലംകൈയ്യൻ ബാറ്റ്‌സ്മാൻ 19 പന്തുകൾ കളിച്ച് 9 റൺസ് മാത്രം നേടിയ ശേഷം സ്പിന്നർ യാനിക് കറിയയുടെ ഇരയായി.സഞ്ജു സാംസൺ സാധാരണയായി മൂന്നാം […]

“സഞ്ജു സാംസണ് ഒരു അവസരം ലഭിക്കില്ല” :രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരമുണ്ടാവില്ല

ഇന്ന് ബാർബഡോസിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്ന് ആകാശ് ചോപ്ര.ആദ്യ ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിക്കുകയും പരമ്പരയിൽ 1-0 ന് മുന്നിലാണ്.ഇന്ത്യൻ ടീം പ്ലെയിംഗ് ഇലവനിൽ ഒരു മാറ്റവും വരുത്താൻ സാധ്യതയില്ല. സാംസൺ രണ്ടാം ഏകദിനം കളിച്ചേക്കില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ രണ്ടാം ഏകദിനം പ്രിവ്യൂ ചെയ്തുകൊണ്ട് പറഞ്ഞു.ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ നാലിൽ ബാറ്റ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന് പുറത്തായതോടെ […]

സഞ്ജു സാംസൺ vs സൂര്യകുമാർ യാദവ്: ഏകദിന ക്രിക്കറ്റിൽ ആരാണ് മികച്ചവൻ? |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രഖ്യാപിച്ചച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ സ്ഥാനമില്ലായിരുന്നു.ഇഷാൻ കിഷൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം നേടിയപ്പോൾ ഏകദിന ക്രിക്കറ്റിലെ ഫോമിൽ പോലും സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തെത്തി. 50 ഓവർ ഫോർമാറ്റിൽ ഒരിക്കൽ കൂടി റൺസ് സ്‌കോർ ചെയ്യാൻ സൂര്യ പാടുപെടുന്നത് കണ്ടപ്പോൾ ഏകദിന ക്രിക്കറ്റിലെ തന്റെ സമീപകാല ഔട്ടിംഗുകളിൽ ഒരു അസറ്റ് ആണെന്ന് തെളിയിച്ചിട്ടും ബെഞ്ചിൽ തുടരുന്ന സാംസണോട് […]

എന്തുകൊണ്ടാണ് സഞ്ജു സാംസണേക്കാൾ മുൻഗണന സൂര്യകുമാറിനും ഇഷാൻ കിഷനും നൽകുന്നത്? |Sanju Samson

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ ഉൾപ്പെട്ടത്.ഈ നീക്കം ഇഷ്ടപ്പെടാത്തതിനാൽ സഞ്ജുവിന്റെ ആരാധകർ രോഹിതിനും ബിസിസിഐക്കുമെതിരെ ശക്തമായി രംഗത്തെത്തി.വൈറ്റ്-ബോൾ ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിക്കാൻ വലംകൈയ്യൻ ബാറ്ററിന് പരിമിതമായ അവസരങ്ങളാണ് ലഭിച്ചിട്ടുള്ളതെങ്കിലും അതിലെല്ലാം മികവ് പുലർത്താൻ റോയൽസ്‌ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്. തന്റെ മികച്ച ബാറ്റിംഗ് […]

എന്തുകൊണ്ടാണ് സഞ്ജു സാംസൺ ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമാവണം എന്ന് പറയുന്നത് ? |Sanju Samson

2023 ഏകദിന ലോകകപ്പ് അടുക്കുമ്പോൾ ഇന്ത്യയുടെ സാധ്യതാ ടീമിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.2015ലും 2019ലും നടന്ന ടൂർണമെന്റുകളിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഇത്തവണ സ്വന്തം നാട്ടിൽ കിരീടം നേടാം എന്ന വിശ്വാസത്തിലാണ് ഇറങ്ങുന്നത്.രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഇന്ത്യക്ക് വലിയ സാധ്യതയാണ് എല്ലാവരും കൽപ്പിക്കുന്നത്.എന്നാൽ ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ പ്രശനം ദുരബലമായ മധ്യനിരയാണ്. കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കിൽ നിന്നും […]

ഏകദിനത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഓപ്പൺ ചെയ്യട്ടെ , ഇത് സാധ്യമാണെന്ന് മുൻ ബിസിസിഐ ചീഫ് സെലക്ടർ പറയുന്നു

2023 ഏകദിന ലോകകപ്പ് നടക്കുന്ന വർഷമാണ്, സ്വാഭാവികമായും ഓരോ ടീമിന്റെയും ശ്രദ്ധ 50 ഓവർ ഫോർമാറ്റിലായിരിക്കും. ഇന്ത്യയിൽ ലോകകപ്പ് ആരംഭിക്കുന്നതിന് മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ പങ്കെടുക്കുന്ന 10 ടീമുകളും അവരുടെ തയ്യാറെടുപ്പുകൾ ആരംഭിക്കും. ഇന്ത്യ അവസാനമായി 2011 ൽ ഏകദിന ലോകകപ്പ് നേടി, അതിനുശേഷം ക്വാർട്ടർ ഫൈനലിലും (2015) സെമിയിലും (2019) പുറത്തായി. ഇപ്രാവശ്യം ഹോം സാഹചര്യങ്ങൾ മുതലെടുത്ത് ഇന്ത്യ ഫേവറിറ്റുകളിൽ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുക്കങ്ങളുടെ ഭാഗമായി ഈ മാസം അവസാനം വെസ്റ്റ് […]