‘എന്ത് തെറ്റാണ് സംഭവിച്ചതെന്ന് പെട്ടെന്ന് ചൂണ്ടിക്കാണിക്കുന്നത് ബുദ്ധിമുട്ടാണ്’ : ഗുജറാത്തിനെതിരെയുള്ള തോൽവിക്ക് ശേഷം സഞ്ജു സാംസൺ | Sanju Samson
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിജയത്തേരോട്ടം അവസാനിപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. അവസാന പന്ത് വരെ നീണ്ട ആവേശത്തിൽ മൂന്ന് വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ലക്ഷ്യത്തിലെത്തി. മത്സരത്തിന്റെ ഫലത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നിരാശനായിരുന്നു.197 റൺസ് വിജയലക്ഷ്യം പ്രതിരോധിക്കാൻ ആർആർക്ക് കഴിയണമായിരുന്നുവെന്നും തങ്ങളുടെ പിഴവുകളിൽ നിന്ന് ടീം പഠിക്കേണ്ടതുണ്ടെന്നും മത്സരത്തെ കുറിച്ച് ചിന്തിച്ച് […]