‘ഗോൾഡൻ ഡക്ക് സഞ്ജു’ : കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാൻ അറിയാത്ത സഞ്ജു സാംസൺ | Sanju Samson
ശ്രീലങ്കക്ക് എതിരായ രണ്ടാമത്തെ ടി :20 മത്സരത്തിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയ സഞ്ജു സാംസൺ ഒരിക്കൽ കൂടി ആരാധകരെ നിരാശരാക്കി. നേരിട്ട ആദ്യത്തെ ബോളിൽ തന്നെ സഞ്ജു ഡക്ക് ആയി പുറത്തായി.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൌളിംഗ് തിരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇറങ്ങിയതായിരുന്നു സഞ്ജു സാംസണ്. ഗില്ലിന് കഴുത്തുളുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഇതോടെ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങില്‍ ബാറ്റുചെയ്യാന്‍ അവസരം വന്നു.ആദ്യം ബാറ്റ് […]