അർധസെഞ്ചുറിയുമായി ക്രീസിൽ നിലയുറപ്പിച്ച് സഞ്ജു സാംസൺ , രാജസ്ഥാൻ മികച്ച സ്കോറിലേക്ക് | Sanju Samson
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു,സ്ലോ വിക്കറ്റില്‍ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. രണ്ട് ബൗണ്ടറി നേടിയെങ്കിലും രണ്ടാം ഓവറിൽ തന്നെ ജോസ് ബട്ട്ലറുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി.11 റൺസ് നേടിയ ഇംഗ്ലീഷ് താരത്തെരണ്ടാം ഓവറിന്റെ അവസാന പന്തില്‍ നവീന്റെ പന്തില്‍ വിക്കറ്റ കീപ്പര്‍ കെ എല്‍ രാഹുൽ പിടിച്ചു പുറത്താക്കി. പിന്നാലെ സഞ്ജു – ജയ്‌സ്വാള്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ മുഹ്‌സിൻ പുറത്താക്കിയതോടെ രാജസ്ഥാൻ 49 […]