ടി 20 ലോകകപ്പ് ഫൈനലിൽ ദുബെയ്‌ക്ക് പകരം സഞ്ജു സാംസൺ കളിക്കുമോ ? : ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ | Sanju Samson
ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതോടെ, രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിന് ആരാധകരുടെ ഭാഗത്തുനിന്നും മുൻ താരങ്ങളുടെ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ എത്തിച്ചേരുകയാണ്. നേരത്തെ ഇന്ത്യൻ ടീമിന്റെ പല തീരുമാനങ്ങളിലും സെലക്ടർമാരും പരിശീലകനും ഒപ്പം ക്യാപ്റ്റനും പഴി കേൾക്കേണ്ടി വന്നിരുന്നു. ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പോലും വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു, വെസ്റ്റ് ഇൻഡീസ് – അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ടൂർണമെന്റിനു വേണ്ടി എന്തിനാണ് നാല് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത് എന്നത്. ഇതിന് അന്ന് മാധ്യമങ്ങളോട് രോഹിത് […]