‘ബുംറയ്ക്ക് ശേഷമുള്ള അടുത്ത താരം…. ‘ : രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയെ പ്രശംസിച്ച് സഞ്ജു സാംസൺ | Sanju Samson | Sandeep Sharma
ചെന്നൈയിൽ നടന്ന ഐപിഎൽ 2024ലെ ക്വാളിഫയർ 2ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് 36 റൺസിൻ്റെ നിരാശാജനകമായ തോൽവി ഏറ്റുവാങ്ങി. 176 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ധ്രുവ് ജൂറൽ (56*) അർധസെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഹൈദെരാബാദിനായി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റും അഭിഷേക് ശർമ്മ രണ്ട് വിക്കറ്റും നേടി.ഹെൻറിച്ച് ക്ലാസൻ്റെ (50) അർധസെഞ്ചുറിയുടെ കരുത്തിൽ എസ്ആർഎച്ച് 20 ഓവറിൽ […]