ഇതിന്റെ പകുതി അവസരങ്ങളെങ്കിലും സഞ്ജു സാംസണിന് കൊടുത്തിരുന്നെങ്കിൽ , ഏകദിനത്തിലെ സൂര്യ കുമാറിന്റെ മോശം ഫോം തുടരുന്നു |Sanju Samson
ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെ ഏകദിനത്തിലെ മോശം ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും താരത്തിന് മികവ് പുലർത്താൻ സാധിച്ചിട്ടില്ല.ഇന്നലെ കൊളംബോയിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് 2023 സൂപ്പർ 4 മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കുന്നതിൽ സൂര്യ പരാജയപ്പെടുകയും ഇന്ത്യ മത്സരത്തിൽ തോൽക്കുകയും ചെയ്തു. സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിനൊപ്പം അഞ്ചാം വിക്കറ്റിൽ 43 റൺസ് കൂട്ട്കെട്ട് നേടിയെങ്കിലും 26 റൺസ് മാത്രമാണ് സൂര്യക്ക് നേടാൻ സാധിച്ചത്.33-ാം ഓവറിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ […]