സഞ്ജു നിരാശപ്പെടുത്തി , രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറിയുമായി സായ് സുദർശൻ | Sanju Samson
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഗിബെർഹയിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബൗണ്ടറിയോടെ തുടങ്ങിയ ഗൈക്വാദിനെ ആദ്യ ഓവറിൽ തന്നെ ബർഗർ വിക്കറ്റിന് മുന്നിൽ കുടുക്കി. 12 ആം ഓവറിൽ 30 പന്തിൽ നിന്നും 10 റൺസ് നേടിയ തിലക് വർമയെ ബർഗർ ഹെൻഡ്രിക്ക്സിന്റെ കൈകളിലെത്തിച്ചു.ആ സമയത്ത് ഇന്ത്യൻ സ്കോർ രണ്ടു വിക്കറ്റിന് 46 എന്ന നിലയിൽ ആയിരുന്നു. മൂന്നാം വിക്കറ്റിൽ സായി സുദര്ശനും […]