വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ , സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗണ്ടിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ
സയീദ് മുഷ്തഖ് അലി ട്രോഫിയിൽ ചണ്ഡീഗർഹിനെതിരായ മത്സരത്തിൽ തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് സഞ്ജു സാംസൺ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിംഗിൽ പരാജയമായി മാറിയ സഞ്ജു സാംസൺ ചണ്ഡിഗർഹിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു 32 പന്തുകൾ നേരിട്ട് 52 റൺസാണ് നേടിയത്. ചണ്ഡീഗർഹ് ടീമിനെ പൂർണമായും അടിച്ചുതുരത്തിയാണ് സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന്റെ ഈ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ വമ്പൻ സ്കോറിൽ എത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ കേരളം […]