Browsing tag

sanju samson

സഞ്ജുവിനെപ്പോലെ നിർഭാഗ്യവാനായ മറ്റൊരു ഇന്ത്യൻ താരത്തെ കാണിച്ചു തരാൻ സാധിക്കുമോ ? |Sanju Samson

വീണ്ടും മറ്റൊരു ഐസിസി ടൂർണമെന്റിൽ നിന്ന് കൂടി സഞ്ജു സാംസൺ തഴയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യ നിരന്തരം അവഗണിച്ചിരുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ. അതിനുശേഷം ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിലും സഞ്ജു സാംസനെ ഒഴിവാക്കിയിരിക്കുന്നു. ഇനി ഇന്ത്യൻ ടീമിലെ സഞ്ജു സാംസണിന്റെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണ് ഈ ഒഴിവാക്കലിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് എന്നിങ്ങനെ മൂന്ന് വമ്പൻ ടൂർണമെന്റുകൾക്കുള്ള ടീമിനെയാണ് ഇന്ത്യ കഴിഞ്ഞ സമയങ്ങളിൽ തിരഞ്ഞെടുത്തിട്ടുള്ളത്. 31 താരങ്ങളോളം ഇന്ത്യയുടെ […]

സഞ്ജു സാംസണില്ല : 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് മുൻ താരം മുഹമ്മദ് കൈഫ് |Sanju Samson

2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ കാത്തിരിപ്പ് ക്രമാനുഗതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന വേൾഡ് കപ്പിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ തയ്യാറെടുക്കുകയാണ്. ഇവന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് വിദഗ്ധർ ടീമുകളെയും കളിക്കാരെയും വിശകലനം ചെയ്യുന്നതിന്റെയും വിജയികളെയും സ്‌ക്വാഡിനെയും തെരഞ്ഞെടുക്കുന്നതിന്റെയും തിരക്കിലാണ്. ഏഷ്യാ കപ്പ് 2023-ൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരത്തിനിടയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ […]

സഞ്ജുവിന്റെ മുന്നിൽ എല്ലാ വാതിലുകളും അടയുമ്പോൾ |Sanju Samson |India

മികച്ച പ്രകടനം പുറത്തെടുത്തിട്ടും 17 അംഗ ഇന്ത്യൻ ഏഷ്യാ കപ്പ് 2023 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല. ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചു.മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെ വിമർശിച്ചാണ് ആരാധകർ രംഗത്ത് വന്നത്. പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരനായി ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പാകിസ്താനെതിരെ തന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തപ്പോൾ സഞ്ജുവിന്റെ സ്ഥാനം റീസർവേ ബെഞ്ചിലായിരുന്നു. രാഹുലിന്റെ […]

കിഷൻ പുതിയ റോളിലേക്ക്; രാഹുലിന്റെ അസാന്നിധ്യത്തിലും സാംസണെ അവഗണിക്കുന്നതെന്ത് കൊണ്ട് ?

കാൻഡിയിലെ പല്ലേക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന പോരാട്ടത്തിൽ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ പരുക്ക് മൂലം കെ എൽ രാഹുലിന്റെ അസാന്നിധ്യം ടീം ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലാക്കി.കെ എൽ രാഹുലിന്റെ അഭാവം അർത്ഥമാക്കുന്നത് ബാറ്റിംഗ് ഓർഡറിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനെ നഷ്ടമാവും എന്ന് മാത്രമല്ല ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ ഇല്ലാതെയും ഇറങ്ങുക. ഇത് ഇന്ത്യൻ വലിയ തലവേദനയുണ്ടാക്കുന്ന ഒന്നാണ്.സഞ്ജു സാംസണെ ട്രാവലിംഗ് റിസർവ്സിൽ നിലനിർത്താനുള്ള തീരുമാനത്തോടെ, ഇഷാൻ കിഷന്റെ രൂപത്തിൽ ഇന്ത്യയ്ക്ക് സ്‌ക്വാഡിൽ […]

‘ഇന്ത്യൻ ടീം സ്വയം കുഴിയെടുക്കുകയാണ്, ഇപ്പോൾ അതിൽ വീഴാനുള്ള സമയമായി ‘ : സഞ്ജുവിനെ ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ ആകാശ് ചോപ്ര

കെ എൽ രാഹുലിന്റെ ബാക്കപ്പായി സഞ്ജു സാംസണെ തങ്ങളുടെ പ്രധാന ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താതെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ന് പല്ലേക്കലെയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടാൻ ഒരുങ്ങുകയാണ്. സാംസൺ 17 അംഗ ഇന്ത്യൻ ടീമിന്റെ ഭാഗമല്ല, കൂടാതെ ഒരു ട്രാവലിംഗ് റിസർവായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പരിക്ക് മൂലം ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുൽ കളിക്കില്ല.രാഹുലിന്റെ പകരക്കാരനായി കളിക്കണമെങ്കിൽ സഞ്ജുവിനു നിലവിലെ […]

കെ എൽ രാഹുൽ ഇല്ലാതിരിന്നിട്ടും സഞ്ജു സാംസണിന് 2023 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? |Sanju Samson

ഏഷ്യാ കപ്പ് 2023 ൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഓപ്പണിംഗ് മത്സരത്തിൽ സ്റ്റാർ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ കെ എൽ രാഹുൽ കളിക്കില്ല.31 കാരനായ വലംകൈയ്യൻ ബാറ്റർ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരണങ്ങളിൽ കളിക്കില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.പകരം ഇഷാൻ കിഷൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളിക്കാൻ ഒരുങ്ങുകയാണ്. 25-കാരനായ ഇഷാൻ, തന്റെ അവസാന മൂന്ന് ഏകദിന ഇന്നിംഗ്‌സുകളിൽ മൂന്ന് ബാക്ക്-ടു-ബാക്ക് അർദ്ധസെഞ്ച്വറികൾ നേടിയിട്ടുണ്ട്, ശനിയാഴ്ച ബാബർ അസമിന്റെ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ രോഹിത് ശർമ്മ നയിക്കുന്ന […]

ഈ വെല്ലുവിളികൾ മറികടന്നാൽ സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടും |Sanju Samson

മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിനാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. ഇതിനുശേഷം ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള ടീമിനെയും പ്രഖ്യാപിക്കും. 2023 സെപ്റ്റംബർ 5നാണ് ടീമുകൾക്ക് ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ശേഷം സെപ്റ്റംബർ 28 വരെ തങ്ങളുടെ ടീമിൽ മാറ്റം വരുത്താനും അനുമതിയുണ്ട്. എന്നാൽ ഈ സാഹചര്യങ്ങളിലും ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള വെല്ലുവിളികൾ നിൽക്കുന്നു. ഏഷ്യാകപ്പിന് പിന്നാലെ […]

‘ഇത് അന്യായമാണ്,കെ എൽ രാഹുലിന് ഇന്ത്യ ഒരവസരം കൂടി നൽകുമ്പോൾ സഞ്ജു സാംസണും ടീമിലുണ്ടാകണമായിരുന്നു’ : ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടർമാരെ വിമർശിച്ച് മുൻ പാക് താരം |Sanju Samson

2023 ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്. ദീർഘ കാലത്തിന് ശേഷം ശ്രേയസ് അയ്യരോടൊപ്പം ടീം ഇന്ത്യയുടെ ടീമിൽ ഇടം നേടിയ രാഹുൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ ആണെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി ഫീൽഡ് ചെയ്യുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേറ്റത്.പുതുതായി നിയമിതനായ ചീഫ് സെലക്ടർ […]

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും സഞ്ജു സാംസണ് ലോകകപ്പ് ടീമിലെത്താം |Sanju Samson

മികച്ച ഏകദിന റെക്കോർഡ് ഉണ്ടായിരുന്നിട്ടും ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്‌ബൈ കളിക്കാരനായാണ് സഞ്ജു സാംസൺ തെരഞ്ഞെടുക്കപ്പെട്ടത്.12 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 55.71 എന്ന മികച്ച ശരാശരിയിലും 104.00 സ്‌ട്രൈക്ക് റേറ്റിലും 390 റൺസാണ് കേരള താരം നേടിയത്. പരിക്കിന്റെ പിടിയിലായി ദീർഘ നാൾ പുറത്തായിരുന്ന കെഎൽ രാഹുൽ സഞ്ജുവിനെ മറികടന്ന് ടീമിൽ തിരിച്ചെത്തുകയും ചെയ്തു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.അയർലൻഡിനെതിരായ രണ്ടാം ടി 20 ഐയിലും മികച്ച പ്രകടനം നടത്തി.അയര്‍ലന്‍ഡിനെതിരായ മൂന്നാം […]

‘സഞ്ജു ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നില്ലെങ്കിൽ നഷ്ടമുണ്ടാവുന്നത് അദ്ദേഹത്തിനല്ല ഇന്ത്യയ്ക്കാണ്’ : ഗൗതം ഗംഭീർ |Sanju Samson

2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. സ്ക്വാഡിൽ കേവലം ബാക്കപ്പ് കളിക്കാരനായിയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സഞ്ജുവിന് ഏഷ്യാകപ്പിൽ കളിക്കാൻ അവസരം ലഭിക്കാൻ സാധ്യതകൾ വളരെ കുറവാണ്. കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ തിരിച്ചെത്തിയതോടുകൂടി സഞ്ജുവിന്റെ ടീമിലെ സ്ഥാനം പരുങ്ങലിൽ തന്നെയാണ്. ഇത് സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകളെയും ബാധിക്കും എന്നത് ഉറപ്പാണ്. കാരണം 15 അംഗങ്ങളടങ്ങുന്ന ടീമിനെയാണ് ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുക്കേണ്ടത്. നിലവിലെ ഏഷ്യാകപ്പ് ടീമിൽ […]