‘ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുക്കും’: എബി ഡിവില്ലിയേഴ്സ് |Sanju Samson
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ സഞ്ജു സാംസണെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. സാംസൺ 2023 ലോകകപ്പിനുള്ള ടീമിന്റെ ഭാഗമല്ലായിരുന്നു എന്നാൽ സൗത്ത് ആഫ്രിക്കക്കെതിരെ 50 ഓവർ പരമ്പരയിൽ സാംസൺ തിരിച്ചുവരവ് നടത്തി. സീമിംഗ് സാഹചര്യങ്ങളിലും അതിജീവിക്കാനുള്ള സാങ്കേതികത സാംസണിനുണ്ടെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. “അദ്ദേഹത്തെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. ബൗൺസും മൂവ്മെന്റും ഉള്ള പിച്ചിൽ എല്ലാ ബാറ്റർമാരും പരീക്ഷിക്കപ്പെടും” ഡി വില്ലിയേഴ്‌സ് […]