നനഞ്ഞ പടക്കമായി മാറി സഞ്ജു സാംസൺ ,രക്ഷകനായി സച്ചിൻ ബേബി ; കേരളത്തിന് മികച്ച സ്കോർ |Sanju Samson
ആഭ്യന്തര ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിലും പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. സൈദ് മുഷ്തഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ഹിമാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ നനഞ്ഞ പടക്കമായി മാറുകയായിരുന്നു. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ കേവലം 2 പന്തുകൾ മാത്രമാണ് ക്രീസിൽ തുടർന്നത്. രണ്ടു പന്തുകളിൽ ഒരു റൺ മാത്രം നേടി സഞ്ജു കൂടാരം കയറുകയാണ് ഉണ്ടായത്. വലിയ പ്രതീക്ഷയോടെ തന്നെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു സഞ്ജു സാംസന്റെ മത്സരത്തിലെ പ്രകടനം. […]