സഞ്ജു സാംസൺ കാത്തിരിക്കുകയാണ് !! സൂര്യയുടെ ആവർത്തിച്ചുള്ള മോശം പ്രകടനങ്ങൾ ഇന്ത്യക്ക് തിരിച്ചടിയാവുമ്പോൾ
സൂര്യകുമാർ യാദവും ഏകദിന ഫോർമാറ്റും ഒരുക്കലും ചേരാത്ത ദിശയിലാണ് പോയി കൊണ്ടിരിക്കുന്നത്. ഏകദിനത്തിൽ സൂര്യകുമാർ ഒരു അർദ്ധ സെഞ്ച്വറി നേടിയിട്ട് 19 ഇന്നിഗ്‌സുകൾ ആയിരിക്കുകയാണ്. ICC ലോകകപ്പ് 2023 ന് മുമ്പായി സൂര്യകുമാറിന്റെ മോശം ഫോം ഇന്ത്യക്ക് വലിയ ആശങ്കയാണ് നൽകുന്നത്. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സൂര്യയുടെ തുടർച്ചയായ മോശം പ്രകടനങ്ങൾ സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാൻ വഴിയൊരുക്കാൻ സാധ്യതയുണ്ട്. സൂര്യകുമാറിന്റെ അവസാന ഏകദിന ഫിഫ്റ്റി ഒന്നര വർഷം മുമ്പായിരുന്നു.2022 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും […]