മൂന്നാം ടി20 യിൽ ഇന്ത്യക്കെതിരെ 26 റൺസിന്റെ മിന്നുന്ന ജയവുമായി ഇംഗ്ലണ്ട് | England | India
രാജ്‌കോട്ടിൽ നടന്ന മൂന്നാം ടി20യിൽ 26 റൺസിന്റെ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2 -1 എന്ന നിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. 172 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 145 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.40 റൺസ് നേടിയ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൻ മൂന്നും ജോഫ്രെ ആർച്ചർ,കാർസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. സഞ്ജു സാംസൺ തുടർച്ചയായ മൂന്നാം മത്സരത്തിലും ആർച്ചറിന് വിക്കറ്റ് നൽകി മടങ്ങി. […]