നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടർ ഫൈനലിൽ , കേരളത്തിന്‌ തോൽവി

എല്ലാ മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ പ്രതീക്ഷകൾക്ക് നിരാശ. എല്ലാ മികവും കാഴ്ചവെച്ചിട്ടും ക്വാർട്ടർ ഫൈനലിൽ തോൽവിയോടെ മടങ്ങാണ് കേരള ടീം വിധി. നിലവിലെ ചാമ്പ്യൻമാരായ തമിഴ്നാട് ടീമിനോട് 5 വിക്കറ്റിനാണ് സഞ്ജു സാംസൺ നായകനായ കേരള ടീം തോറ്റത്. ക്വാർട്ടർ ഫൈനലിലെ വമ്പൻ തോൽവിയോടെ ഇത്തവണത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലെ കേരള ടീം യാത്ര അവസാനിച്ചു. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച് 181 റൺസ് എന്ന വമ്പൻ സ്കോർ നേടിയിട്ട് പോലും തമിഴ്നാട് ടീം ജയിച്ചത് കേരളത്തിന്‌ ഒരു ഞെട്ടലായി മാറി.

കേരളം ഉയർത്തിയ 181 റൺസ് മറുപടി ബാറ്റിങ് ആരംഭിച്ച തമിഴ്നാടിനായി സ്റ്റാർ ബാറ്റ്‌സ്മാൻമാർ എല്ലാം വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഹരി നിഷാന്ത്‌ (32 റൺസ് ),സായി സുദർഷൻ (46 റൺസ് ) വിജയ് ശങ്കർ (33 റൺസ് ) എന്നിവർ തിളങ്ങി എങ്കിലും അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് അൽപ്പം ആശങ്ക പരത്തി.ശേഷം വന്ന ഷാരൂഖ് ഖാൻ 19 റൺസ് നേടി ടീമിനെ ജയത്തിലേക്ക് എത്തിച്ച്.20ആം ഓവറിലെ മൂന്നാം ബോളിൽ സിക്സ് നേടിയാണ് തമിഴ്നാട് ജയം നേടിയത്. അവസാന ഓവറുകളിൽ വെടികെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത സഞ്ജയ്‌ യാദവ് 22 ബോളിൽ 1 ഫോറും 2 സിക്സ് അടക്കം 32 റൺസ് നേടി.മനു കൃഷ്ണൻ കേരള ടീമിനായി മൂന്ന് വിക്കറ്റുകൾ കൂടി വീഴ്ത്തി.

ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ തമിഴ്നാട്, കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു‌.ഒന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലു മുഹമ്മദ് അസറുദ്ദീനും ചേർന്ന് വേഗം 45 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർ നിരക്ക് കുറവായിരുന്നു‌. മൂന്നാമനായിറങ്ങിയ സച്ചിൻ ബേബിക്കും ടി20യുടെ കൂടി വേഗതക്കനുസരിച്ച് ബാറ്റ് ചെയ്യാനായില്ല‌. ഇതിനിടെ 43 പന്തിൽ 5 ബൗണ്ടറികളുടെ സഹായത്തോടെ 51 റൺസെടുത്ത രോഹൻ കുന്നുമ്മൽ പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു രണ്ട് പന്തുകൾ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായി.അഞ്ചാമനായി വിഷ്ണു വിനോദ് ക്രീസിലെത്തിയതോടെ കളി മാറി. അവസാന ഓവറുകളിൽ കത്തിക്കയറിയ വിഷ്ണു തമിഴ്നാട് ബോളർമാരെ അടിച്ചു പറത്തി. വെറും 22 പന്തുകളിൽ അർധ സെഞ്ചുറി തികച്ച താരം അതിന് ശേഷവും വെടിക്കെട്ട് തുടർന്നു.

മത്സരത്തിൽ 26 പന്തുകൾ നേരിട്ട വിഷ്ണു വിനോദ്, 2 ബൗണ്ടറികളുടേയും, 7 സിക്സറുകളുടേയും സഹായത്തോടെ 65 റൺസെടുത്തും, അഖിൽ 4 പന്തിൽ 9 റൺസെടുത്തും കൂടാതെ പുറത്താകാതെ നിന്നു.അവസാന 7 ഓവറുകളിൽ 90 റൺസാണ് കേരളം അടിച്ചു കൂട്ടിയത്. സഞ്ജു സാംസൺ മോശം പ്രകടനവും കേരള ഫീൽഡർമാരുടെ പിഴവുകളും തോൽവിക്കുള്ള കാരണങ്ങളായി.

Rate this post