“ഏതൊരു ക്ലബും ആഗ്രഹിക്കുന്ന താരമായി വളർന്ന ചൗമേനി ; യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിലുള്ള കളിക്കാരൻ”

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ നേരിട്ട ഫ്രാൻസ് ടീം ഒരു കൂട്ടം പ്രതിഭകളാൽ നിറഞ്ഞതായിരുന്നു.കരീം ബെൻസേമ, കൈലിയൻ എംബാപ്പെ, പോൾ പോഗ്ബ എന്നിവർ 2018 ലോകക്കപ്പിനു ശേഷം വീണ്ടും ഒരു പ്രധാന കിരീടം ഫ്രഞ്ച് മണ്ണിലെത്തിക്കുകയും ചെയ്തു.എന്നിരുന്നാലും, ദിദിയർ ദെഷാംപ്സിന്റെ ഇലവനിൽ അത്ര പരിചിതമല്ലാത്ത ഒരു പേര് ഉണ്ടായിരുന്നു. സെൻട്രൽ മിഡ്‌ഫീൽഡിൽ പോഗ്‌ബയ്‌ക്കൊപ്പം വിന്യസിച്ച ഓറിലിയൻ ചൗമേനി എന്ന യുവ താരം.

22 കാരനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പന്മാരെല്ലാം മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.മൊണാക്കോ മിഡ്ഫീൽഡറിനോട് റയൽ മാഡ്രിഡ് അടക്കമുള്ള വമ്പന്മാർ കാണിക്കുന്ന തലപര്യം എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ കണക്കുകൾ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.കാരണം 22 വയസ്സുള്ളപ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച ഫോമിലുള്ള കളിക്കാരനാണ് ഫ്രഞ്ചുകാരനെന്ന് മനസ്സിലാക്കാൻ സാധിക്കും.2020 ജനുവരിയിൽ മൊണാക്കോയിൽ ചേർന്ന ബാർഡോ യൂത്ത് ഉൽപ്പന്നം, സ്‌പെയിനിനെതിരായ ലെസ് ബ്ലൂസിന്റെ നേഷൻസ് ലീഗ് വിജയത്തിൽ പങ്കുവഹിച്ചതുൾപ്പെടെ ഫ്രാൻസിനായി ഇതിനകം ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഫിലിപ്പ് ക്ലെമന്റിന്റെ മൊണാക്കോ ടീമിന്റെ പ്രധാന താരമായി ചൗമേനി വളർന്നു. ലിയോണിനെതിരായ ഒരു മികച്ച പ്രകടനത്തിന് ശേഷം, ചൊവ്വാഴ്ച അമിയൻസിനെതിരായ ഫ്രഞ്ച് കപ്പിൽ ഒരു ഗോളോടെ അദ്ദേഹം തന്റെ സമീപകാല ഫോം നിലനിർത്തുകയും ചെയ്തു. മൊണാക്കയുടെ 4-1-4-1 ശൈലിയിൽ പ്രതിരോധ മിഡ്ഫീൽഡിൽ കളിക്കുനന് താരം ആക്രമണത്തിനൊപ്പവും പ്രതിരോധ ശേഷിയുള്ള താരം കൂടിയാണ്.2021 ഡിസംബറിൽ ഏറ്റവും കൂടുതൽ ടാക്കിളുകളും ഇന്റർസെപ്‌ഷനും നടത്തിയ താരം കൂടിയാണ് 22 കാരൻ.ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകളുള്ള ഒമ്പതാമത്തെയും ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ടതുമായ ഒമ്പതാമത്തെ കളിക്കാരനാണ് അദ്ദേഹം.

എഎസ് മൊണാക്കോ ടീമംഗമായ സെസ്ക് ഫാബ്രിഗാസ് “സമ്പൂർണ്ണമായ, ആധുനിക മിഡ്ഫീൽഡർ” എന്നാണ് 21 കാരനെ വിളിച്ചത്.” എന്നാൽ സഹ താരം പോൾ പോഗ്ബയുമായാണ് പലരും താരത്തെ താരതമ്യപ്പെടുത്തുന്നത് .കളിയുടെയും ശക്തിയുടെയും സാങ്കേതികതയുടെയും കാര്യത്തിൽ അവർ വളരെ സാമ്യമുള്ളവരാണ്. എതിർ നീക്കങ്ങളെ തകർക്കാനും പ്രതിരോധ സംരക്ഷണം നൽകാനുമുള്ള കഴിവാണ് ചൗമേനിയെ പോഗ്ബയുമായി അടുപ്പിക്കുന്നത്.ധാരാളം ഊർജ്ജവും സാങ്കേതിക നിലവാരവും അസാധാരണമായ ശാരീരിക ക്ഷമതയും ഉള്ള താരം കൂടിയാണ് മൊണാകൊ മിഡ്ഫീൽഡർ.