❝യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് – ടീം ഓഫ് ദി സീസൺ❞

ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി നേടിയതോടെ ഈ സീസണിലെ യൂറോപ്പിലെ ക്ലബ് ഫുട്ബോളിന് അവസാനമായിരിക്കുകയാണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിരവധി താരങ്ങൾ അപ്രതീക്ഷിത പ്രകടനകൾ നടത്തിയപ്പോൾ .വലിയ താരങ്ങൾ നിരാശപെടുത്തുകയും ചെയ്തു.ഇ സീസണിലെ ചമപ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഇലവൻ ഏതാണെന്നു പരിശോധിക്കാം.

എഡ്‌വാർഡ് മെൻഡി – ഗോൾ കീപ്പർ (ചെൽസി ) ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പറെ തെരഞ്ഞെടുക്കുക എന്നത് കഠിനമായ ഒരു ജോലി തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ കളിച്ച 11 മത്സരങ്ങളിൽ എട്ടിലും ക്‌ളീൻ ഷീറ്റ് നേടാൻ സെനഗലീസ് ഗോൾ കീപ്പർക്കായി. മികച്ച ഗോൾകീപ്പർ തെരഞ്ഞെടുപ്പിൽ പിഎസ്ജി യുടെ കോസ്റ്റാറിക്കൻ കീപ്പർനവാസുമായി കടുത്ത മത്സരം തന്നെയായിരുന്നു. ചെൽസിയുടെ കിരീട വിജയത്തിൽ മെൻഡിയുടെ പങ്ക് വലുത് തന്നെയായിരുന്നു.

ജുവാൻ ക്വാഡ്രാഡോ – റൈറ്റ് ബാക്ക് (യുവന്റസ് ) പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും വലതു ബാക്കായി എത്തുന്ന താരമാണ് ക്വാഡ്രാഡോ. പോർട്ടോക്കെതിരെ രണ്ടാം പാദത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. താരത്തിന്റെ ഇഞ്ച് പെർഫെക്റ്റ് ക്രോസ്സുകൾ പ്ലേ ടീമുകളെയും ബുദ്ധിമുട്ടിച്ചു. ചാമ്പ്യൻഷിപ്പിൽ ആറ് അസിസ്റ്റുകൾ നൽകിയ താരം 26 ക്രോസ്സുകളും നൽകി

റൂബൻ ഡയസ്- സെൻട്രൽ ഡിഫൻഡർ (മാഞ്ചസ്റ്റർ സിറ്റി ) ഈ സീസണിൽ സിറ്റിയുടെ ഏറ്റവും മികച്ച സൈനിങ്ങായിരുന്നു ഡയസ്. സിറ്റി പ്രതിരോധത്തിൽ പാറ പോലെ ഉറച്ചു നിന്ന ഡയസ് നോക്ക് ഔട്ട് റൗണ്ടിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത് . പിഎസ്ജി കെതിരെയുള്ള സെമി ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡും നേടി .ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ 7 ക്ലീൻ ഷീറ്റുകളും നേടി.ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ ഏറ്റവും മികച്ച ഡിഫൻഡർ ഡയസ് തന്നെയാണ് .

ചാൻസൽ എംബെംബ -സെൻട്രൽ ഡിഫൻഡർ (പോർട്ടോ) പോർട്ടോയുടെ പ്രതിരോധത്തിന്റെ പഴുതുകളില്ലാതെ കാത്തുസൂക്ഷിച്ച താരമാണ് എംബെംബ. യൂറോപ്യൻ കരുത്തന്മാരായ യുവന്റസ് ,ചെൽസി എന്നിവർക്കെതിരെ ലോകോത്തര ഡിഫെൻഡിങ്ങാണ് താരം നടത്തിയത്.


ആൻഡ്രിയാസ് ഉൽമർ -ലെഫ്റ്റ് ബാക്ക് (സാൽ‌സ്ബർഗ്) ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി ഇയർ സെത്തിയ അപ്രതീക്ഷിത താരമാണ് സാൽ‌സ്ബർഗ് ഡിഫൻഡർ ആൻഡ്രിയാസ് ഉൽമർ. ഓസ്ട്രിയൻ ക്ലബ് സാൽസ്ബർഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെങ്കിലും 35 കാരന്റെ പ്രകടനം വേറിട്ട് നിന്നു . ടാക്കളിങ്ങും ഇന്റർസെപ്‌ഷനും മികച്ചതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെയും അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരെയും ഉൽമർ പ്രകടനം ശ്രദ്ധേയമായിരുന്നു.

ടോണി ക്രൂസ്- മിഡ്ഫീൽഡർ (റയൽ മാഡ്രിഡ് ) റയൽ മാഡ്രിഡിന്റെ സെമി വരെയുള്ള പോരാട്ടത്തിൽ ജർമൻ താരത്തിന്റെ പങ്ക് വലുതായിരുന്നു. പ്രത്യേകിച്ച് ലിവര്പൂളിനെതിരെയുള്ള ക്വാർട്ടർ പോരാട്ടം. റയൽ മധ്യനിരയിൽ നിറഞ്ഞു കളിച്ച താരം സ്‌ട്രൈക്കര്മാര്ക്ക് യദേഷ്ടം പന്തെത്തിച്ചു കൊടുത്തു. ചെൽസിക്കെതിരെ പരാജയപ്പെട്ട സെമി പോരാട്ടത്തിലും ക്രൂസ് മികച്ചു നിന്നു

എൻ‌ഗോലോ കാന്റെ -മിഡ്ഫീൽഡർ (ചെൽസി ) ചെൽസിയുടെ മിഡ്‌ഫീൽഡിലെ യന്ത്രം തന്നെയാണ് കാന്റെ.ഫ്രഞ്ചുകാരൻ ഒരിക്കലും ക്ഷീണിതനായി കാണാൻ സാധിച്ചിരുന്നില്ല. പലപ്പോഴും പതിനൊന്ന് കാന്റെ ഒരു മത്സരം കളിക്കുന്നതായി തോന്നുന്നു. ചെൽസിയുടെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച കണ്ടെ പ്രീ ക്വാർട്ടർ ,സെമി ,ഫൈനൽ മത്സരത്തിലെ മാന് ഓഫ് ദി ,മാച്ച് ആയിരുന്നു .

കെവിൻ ഡി ബ്രൂയിന് -മിഡ്ഫീൽഡർ (മാഞ്ചസ്റ്റർ സിറ്റി ) കെവിൻ ഡി ബ്രൂയിന്റെ പേരില്ലാതെ മികച്ച മിഡ്‌ഫീൽഡർമാരുടെ പട്ടിക ഒരിക്കലും പൂർത്തിയാകില്ല. പ്രീമിയർ ലീഗിലെയും യൂറോപ്പിലെയും മികച്ച മിഡ്ഫീൽഡറായി മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ സ്ഥാനം നിലനിർത്തി. സിറ്റിക്കെതിരേയുള്ള ഫൈനലിൽ പരിക്കേറ്റു പുറത്തായില്ലെങ്കിൽ ഫലം മറ്റൊന്നായേനേ.

കൈലിയൻ എംബപ്പെ- ഫോർവേഡ് ( പിഎസ്ജി) ഈ സീസണിൽ പിഎസ്ജി യുടെ ചാമ്പ്യൻസ് ലീഗ് യാത്ര സെമിയിൽ അവസാനിച്ചെങ്കിലും ബാഴ്സലോണയ്‌ക്കെതിരായ ഹാട്രിക്ക് ഉൾപ്പെടെ 8 ഗോളുകൾ നേടാൻ ഫ്രഞ്ച് താരത്തിനായി.എംബപ്പേയുടെ ക്വാർട്ടർ ഫൈനലിലെ അവിശ്വസനീയമായ പ്രകടനം നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയയത്.പക്ഷെ സെമിയിൽ സിറ്റിക്കെതിരെ കാലിടറി.

എർലിംഗ് ഹാലാൻഡ് – ഫോർവേഡ്(ഡോർട്ട്മുണ്ട്) ടൂർണമെന്റിലെ ടോപ് സ്കോററായ ഹാലാൻഡ് പിച്ചിൽ വെറും 705 മിനിറ്റിനുള്ളിൽ 10 ഗോളുകൾ നേടി.ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് ചാമ്പ്യൻസ് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് പുറത്തായെങ്കിലും 20 കാരന്റെ പ്രകടനം വേറിട്ട് നിന്നു. ചാമ്പ്യൻസ് ലീഗിലെ എല്ലാ ഗോൾ റെക്കോർഡുകളും തകർക്കാൻ കഴിവുള്ള താരമാണ് ഹാലാൻഡ്.

ഫിൽ ഫോഡൻ-ഫോർവേഡ്(മാഞ്ചസ്റ്റർ സിറ്റി) മാഞ്ചസ്റ്റർ സിറ്റി അക്കാദമിയുടെ ഒരു ഉൽപ്പന്നമായ ഫിൽ ഫോഡൻ ചാമ്പ്യൻസ് ലീഗിൽ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.എംബപ്പെയുടെയും ഹാലണ്ടിന്റെയും അതെ നിലവാരത്തിലുള്ള താരമാണ് ഫോഡൻ. മികച്ച ഷൂട്ടിങ്ങും ,പ്ലെ മെക്കിങ്ങും താരത്തിന്റെ പ്രത്യേകതയാണ്. ചെൽസീയോട് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സിറ്റിയുടെ നട്ടെല്ല് തന്നെയായിരുന്നു ഫോഡൻ.