പാരീസ് സെന്റ് ജെർമെയ്നിന്റെ പരിശീലകനായി അർജന്റീനിയൻ മൗറീഷ്യോ പോച്ചെറ്റിനോയെ നിയമിച്ചതിന്റെ പ്രധാന ഉദ്ദേശം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതായിരുന്നു. പോച്ചെറ്റിനോയുടെ പിഎസ്ജി യിലെ പ്രധാന ദൗത്യം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതാണ്. കിരീട പോരാട്ടത്തിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ടെങ്കിലും ഇന്നലെ ബാഴ്സലോണക്കെതിരെയുള്ള പ്രകടനം കിരീടത്തിനുള്ള അവകാശവാദത്തിന് ബലം കൂട്ടുന്നു. ഇന്നലെ ക്യാമ്പ് നൗവിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകൾക്കു നേടിയാണ് പാരീസ് ക്ലബ് വിജയിച്ചത്.
ഹാട്രിക്ക് നേടി വിജയത്തിൽ നിർണായക പങ്കു വഹിച്ച കെയ്ലിയൻ എംബപ്പേയാണ് പ്രധാനവാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ പിഎസ്ജിയുടെ പ്രകടനത്തെ ശ്രദ്ധേയമാക്കിയത് വ്യക്തിഗത പ്രകടനത്തെക്കാൾ ഉപരി ഒരു ടീമെന്ന നിലയിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. പോച്ചെറ്റിനോയുടെ കീഴിൽ ഒരു ടീമെന്ന നിലയിൽ പിഎസ്ജി എത്ര വളർന്നു എന്നത് ഇന്നലെ കാണാൻ സാധിച്ചു. സീസണിന്റെ തുടക്കത്തിൽ ലീഗിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിക്കാതിരുന്ന രണ്ടു ടീമുകളായിരുന്നു ബാഴ്സയും ,പിഎസ്ജി യും .

അവസാന മത്സരങ്ങളിൽ വിജയിച്ചു എങ്കിലും ലാ ലീഗയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ . ഈ സീസണിൽ അഞ്ച് തോൽവികൾ നേരിട്ട പിഎസ്ജി അവസാന മത്സരങ്ങളിൽ മികവ് പുലർത്തിയെങ്കിലും ലീഗിൽ ഒന്നാം സ്ഥാനത്തു എതാൻ സാധിച്ചിട്ടില്ല. എന്നാൽ ഇന്നലെ ഉയർന്ന നിലവാരമുള്ളതും ആകർഷകവുമായ കളിപുറത്തെടുത്ത ഫ്രഞ്ച് ക്ലബ് വരൻ പോകുന്ന മല്സരങ്ങളിൽ മറ്റുള്ള ടീമുകൾക്ക് വലിയ മുന്നറിയിപ്പാണ് നൽകിയത്. പരിക്ക് മൂലം പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും ബാഴ്സ പോലെ ശക്തരായ ടീമിനെതിരെ പിന്നിൽ നിന്നും കയറി വന്നു ജയിക്കാനുള്ള കഴിവ് അവരുടെ സ്ക്വാഡിന്റെ ആഴവും ശക്തിയും കാണിക്കുന്നു.
പരിക്ക് മൂലം സൂപ്പർ താരം നെയ്മർ ഇല്ലാതിരുന്നിട്ടും ബ്രസീലിയൻ താരത്തിന്റെ അസാന്നിധ്യം ഒരിക്കൽ പോലും പിഎസ്ജി യിൽ നിഴലിച്ചില്ല.നെയ്മർ 2017 ൽ ബാഴ്സയിൽ നിന്നും പോയതിന്റെ വിടവ് ഇതുവരെയും ബാഴ്സക്ക് നികത്താൻ സാധിച്ചിട്ടില്ല എന്നത് വാസ്തവമാണ്. കൂട്ടിൻഹോയും, ഡെംബെല്ലയും മറ്റു താരങ്ങളും നെയ്മര്ക് കപകർത്താക്കരനായി എത്തിയെങ്കിലും സൂപ്പർ താരത്തിന്റെ അടുത്ത് പോലും എതാൻ സാധിച്ചില്ല.2000 ൽ പോർച്ചുഗീസ് താരം ലൂയിസ് ഫിഗോയെ റയൽ മാഡ്രിഡിന് വിട്ടത് പോലുള്ള സമാന പ്രശ്നമാണ് നെയ്മറുടെ കാര്യത്തിലും ബാഴ്സ നേരിടുന്നത്. ഈ സീസൺ അവസാനത്തോടെ മെസ്സിയെയും കൂടി ബാഷ്ടപെട്ടാൽ ബാഴ്സയുടെ സ്ഥതി ദയനീയനായി തീരും.
ഇന്നലെ ബാഴ്സലോണയുടെ തോൽവിയിൽ പ്രതിരോധ താരങ്ങളുടെ പങ്കു വളരെ വലുതാണ്. പിഎസ്ജി താരങ്ങളുടെ വേഗതക്കും, ശക്തിക്കും ,വിഷനും മുൻപിൽ ബാഴ്സ ഡിഫെൻഡർമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല . ടീമെന്ന നിലയിൽ പ്രകടനത്തിൽ അടുത്തിടെ പുരോഗതിയുണ്ടായെങ്കിലും ഓരോ മത്സരത്തിലും പ്രതിരോധത്തിലെ ദൗർബല്യങ്ങൾ നിഴലിച്ചു നിന്നിരുന്നു. ദുർബലരായ ടീമുകളോട് പോലും ഒന്നിൽ കൂടുതൽ ഗോൾ വഴങ്ങുന്ന ബാഴ്സ പ്രതിരോധത്തിന് പ്രായമായിരുന്നു എന്നത് സത്യമാണ്.പിഎസ്ജി നേടിയ ആദ്യ രണ്ടു ഗോളുകളും ഫുൾ ബാക്കുകളെ മറികടന്നുള്ള പന്തുകളിൽ നിന്നായിരുന്നു.മൂന്നാമത്തെ ഗോൾ ക്ലെമന്റ് ലെങ്ലെറ്റിന്റെ മോശം മാർക്കിങ്ങിന്റെ ഫലമായിരുന്നു.

ആദ്യ പകുതിയിൽ ബാഴ്സക്കായി മെസ്സി പല മുന്നേറ്റങ്ങൾ നടത്തുകയും ഡി ജോങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കുകയും ചെയ്തെങ്കിലും ഡിഫെൻസിവ് മിഡ്ഫീൽഡർമാരെ ഉപയോഗിച്ച് മെസ്സിയെ തളച്ച പോച്ചെറ്റിനോയുടെ തന്ത്രമാണ് മത്സരത്തിൽ നിർണായകമായത്. ആദ്യ പകുതിയിൽ ബേദപെട്ട പ്രകടനം നടത്തിയ മെസ്സി രണ്ടാം പകുതിയിൽ പന്ത് ലഭിക്കാതെ അലഞ്ഞു നടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
പിഎസ്ജയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം പോച്ചെറ്റിനോ വരുത്തിയ പ്രധാന തന്ത്രപരമായ മാറ്റമാണ് ഇറ്റാലിയൻ താരം മാർകോ വെറാറ്റിയെ ഡിഫെൻസിവ് മിഡ്ഫീൽഡറിൽ നിന്നും അറ്റാക്കിങ് മിഡ്ഫീൽഡർ / പ്ലെ മേക്കർ റോളിലേക്ക് മാറ്റിയത്. മത്സരത്തിൽ 8 .5 റേറ്റിംഗ് നേടിയ ഇറ്റാലിയൻ മാസ്ട്രോ മികച്ചൊരു ഫ്ലിക്കിലൂടെ ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു പ്ലെ മേക്കറുടെ തികഞ്ഞ റോളിൽ മിഡ്ഫീൽഡ് ഭരിക്കുകയും ചെയ്തു. പിഎസ്ജി ക്കു വേണ്ടി മികച്ച പ്രകടനവും നടത്തിയ മറ്റൊരു താരമാണ് അർജന്റീനിയൻ ലിയാൻഡ്രോ പരേഡെസ്. മിഡിഫീൽഡിൽ വെച്ച് താനാണ് ബാഴ്സ ആക്രമങ്ങളുടെ മുനയൊടിച്ച പരേഡെസ് മത്സരത്തിൽ 92 % പാസ് അക്ക്യൂറസി കൈവരിച്ചു.
ഒന്നിനൊന്നു മികച്ച മൂന്ന് ഗോളുകൾ നേടിയ എംബാപ്പയുടെ പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്നു അറിയില്ല. 2019 നവംബറിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ഗോൾ കണ്ടെത്തിയ ഫ്രഞ്ച് താരം റൊണാൾഡോക്കും, മെസ്സിക്ക് ശേഷം ആര് എന്നതിനുളള ഉത്തരമാണ് കഴിഞ്ഞ കളിയിൽ തന്നത്. മൂന്നു വര്ഷണങ്ങൾക്കു മുൻപ് ഫ്രാൻസിന്റെ വേൾഡ് കപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ച എംബപ്പേ വലിയ വേദികളിൽ തിളങ്ങാനുള്ള കഴിവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പിഎസ്ജി കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുക എന്ന സ്വപ്നം കൊണ്ട് നടക്കുന്ന ഫ്രഞ്ച് താരത്തിന് കഴിഞ്ഞ തവണ കൈവിട്ട കിരീടം ഈ തവണ തിരിച്ചു പിടിക്കാം എന്ന ആത്മവിശ്വാസം ഉണ്ട്.