❝ഡാർവിൻ ന്യൂനസിന്റെ ലിവർപൂളിലേക്കുള്ള വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗിന്റെ ‘സ്ട്രൈക്കർ’ പ്ലാനുകൾ മാറ്റേണ്ടി വന്നു❞

ഡാർവിൻ ന്യൂനെസ് റെഡ് ഡെവിൾസിനെ വേണ്ടെന്നു വെച്ച് ലിവർപൂളിനായി സൈൻ ചെയ്‌തതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ് ഒരു ‘വെർസറ്റൈൽ’ ഫോർവേഡിനായി തിരയുകയാണ്.ഉറുഗ്വേൻ സ്‌ട്രൈക്കർ ഈ മാസമാദ്യം മെഴ്‌സിസൈഡ് ക്ലബ്ബിൽ ചേർന്നത് 64 മില്യൺ പൗണ്ടിന്റെ ഡീലിലാണ്, അത് ക്ലബ്ബ്-റെക്കോർഡ് 85 മില്യൺ പൗണ്ടായി ഉയരും.

ടെൻ ഹാഗും യുണൈറ്റഡും വളരെക്കാലം ബെൻഫിക്ക സ്‌ട്രൈക്കറെ പിന്തുടർന്നു, എന്നാൽ ആൻഫീൽഡാണ് അവന്റെ ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമെന്ന് വ്യക്തമായപ്പോൾ പിൻവാങ്ങി. തങ്ങളുടെ ബജറ്റിന്റെ പകുതിയിലധികം സ്‌ട്രൈക്കർക്ക് ചെലവഴിക്കാൻ റെഡ് ഡെവിൾസും മടിച്ചു.കഴിഞ്ഞ സീസണുകളിൽ ഗോളുകൾ നേടുന്നതിൽ കുറവുണ്ടായതിനാൽ യുണൈറ്റഡ് ഒരു സ്‌ട്രൈക്കറിനായുള്ള തിരച്ചിലിൽ ആയിരുന്നു.22 കാരനായ സെന്റർ ഫോർവേഡ് ഓൾഡ് ട്രാഫോർഡിൽ പ്രായമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ദീർഘകാല പകരക്കാരനാകുമായിരുന്നു.

ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് ന്യൂനസിന് മെർസിസൈഡ് ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.ട്രാൻസ്ഫർ മാർക്കറ്റിൽ നിലവാരമുള്ള സ്‌ട്രൈക്കറെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ളതിനാൽ, ടെൻ ഹാഗ് തന്റെ ആശയങ്ങൾ പരിഷ്കരിച്ചതായും ഇപ്പോൾ കൂടുതൽ ‘ബഹുമുഖമായ’ ഫോർവേഡിനായി തിരയുകയാണെന്നും ESPN റിപ്പോർട്ട് ചെയ്തു.ആംസ്റ്റർഡാമിലെ തന്റെ കാലത്ത് ടെൻ ഹാഗ് പരിശീലിപ്പിച്ച അജാക്സ് വിംഗർ ആന്റണി ഡോസ് സാന്റോസ് യുണൈറ്റഡിന്റെ പ്രൈം ടാർഗെറ്റുകളിൽ ഒന്നാണ്.

2021-22 സീസണിൽ അജാക്സിനായി 23 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 4 അസിസ്റ്റുകളും ബ്രസീലിയൻ സ്കോർ ചെയ്തിട്ടുണ്ട്.അജാക്സിൽ ടെൻ ഹാഗിന്റെ കാലത്ത് ബ്രസീലിയൻ വിങ്ങറായും ഫാൾസ് 9 പൊസിഷനിലും കളിച്ചിട്ടുണ്ട്.68 മില്യൺ പൗണ്ടാണ് ഡച്ച് ചാമ്പ്യന്മാർ നിശ്ചയിച്ചിരിക്കുന്നത്.എന്നാൽ ന്യൂനസിന്റെ കാര്യത്തിന് സമാനമായി ഓൾഡ് ട്രാഫോർഡ് ഫോർവേഡിനായി ഇത്രയും പണം ചെലവഴിക്കാൻ തയ്യാറല്ല.ബാഴ്‌സലോണയുടെ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി ജോങ്ങിന്റെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് യുണൈറ്റഡ് സൈനിംഗുകളിൽ പണം മുടക്കാത്തതിന്റെ ഒരു പ്രധാന കാരണം.

ഡച്ച് ഇന്റർനാഷണൽ ഓൾഡ് ട്രാഫോഡിലേക്കുള്ള ഒരു നീക്കത്തോട് അടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യുണൈറ്റഡ് തിങ്കളാഴ്ച പ്രീ-സീസൺ പരിശീലനത്തിലേക്ക് മടങ്ങുകയാണ് , പുതിയ സീസണിന് മുന്നോടിയായി കളിക്കാരെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലത്തിൽ ആവുന്നില്ല . ടെൻ ഹാഗ് റെഡ് ഡെവിൾസിന്റെ ഭാഗ്യം മാറ്റുമെന്നും പ്രീമിയർ ലീഗിൽ ഒരു മികച്ച നാല് സ്ഥാനമെങ്കിലും നേടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

Rate this post