❝ഫിറ്റ്നസ് മെച്ചപ്പെടുത്തു , ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്❞ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ കളിശൈലിയുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു. തായ്‌ലൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള പ്രീ-സീസൺ പര്യടനത്തിനായി റൊണാൾഡോ യുണൈറ്റഡിന്റെ ടീമിൽ ചേർന്നില്ല.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ നിന്നും വിട്ടു നിന്നെങ്കിലും ഞായറാഴ്ച റയോ വല്ലക്കാനോയുമായി 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 45 മിനുട്ട് 37 കാരൻ കളിച്ചിരുന്നു. യുണൈറ്റഡ് എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുമായി പോർച്ചുഗൽ ഇന്റർനാഷണലിന് യോജിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് “അവന് കഴിയുമെന്ന് ഞാൻ കരുതുന്നു.അവൻ ഫിറ്റ്നസ് ആകണം, അവൻ തുടങ്ങിയിരിക്കുന്നു” എന്ന് ടെൻ ഹാഗ് സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു.

“റോണാൾഡോ മികച്ച ഫുട്ബോൾ കളിക്കാരനാണ്, അവൻ അത് പലതവണ തെളിയിച്ചിട്ടുണ്ട് ,എന്നാൽ ഇപ്പോൾ എങ്ങനെയാണ് കളിക്കുന്നത് എന്ന് അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ വിലയിരുത്താനാകു” അദ്ദേഹം കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ താൻ വിടാൻ ആഗ്രഹിക്കുന്നുവെന്ന് 37-കാരൻ ക്ലബിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയായും ചേർന്ന ക്ലബ് കണ്ടെത്താൻ സാധിച്ചിട്ടില്ല.

നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ റൊണാൾഡോ ഓൾഡ് ട്രാഫൊഡിൽ തുടരാനാണ് സാധ്യത കാണുന്നത്. അങ്ങനെയാണെങ്കിൽ കരിയറിൽ ആദ്യമായി താരം യൂറോപ്പ് ലീഗിൽ ജേഴ്സിയണിയും.പ്രീമിയർ ലീഗ് ക്യാമ്പയിൻ ഞായറാഴ്ച ബ്രൈറ്റൺ & ഹോവ് അൽബിയോണിനെതിരെയാണ് യുണൈറ്റഡിന്റെ മത്സരം. ആദ്യ മത്സരത്തിൽ റൊണാൾഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല.